A.S എന്ന ഏകാന്ത പഥികൻ.....
എ എസ് എന്ന ചിത്രകാരൻ സ്മരണ: .... വ്യഥിതമായ ജീവിത വഴികളിലൂടെ കടന്നു വന്ന് വ്യത്യസ്തമായ രചനാരീതികളിലൂടെ സഞ്ചരിച്ച് കേരളീയ രേഖാചിത്രണ കലയുടെ ഉയരങ്ങൾ കീഴടക്കിയ പ്രതിഭാശാലിയാണ് അത്തിപ്പറ്റ ശിവരാമൻ നായർ എന്ന എ.എസ് നായർ .... വി.എസ്. ഖണ്ഡേക്കറുടെ" യയാതി'' എന്ന ഇതിഹാസാഖ്യാന നോവലിനു വേണ്ടി വരച്ച ഒറ്റച്ചിത്രം മതി അദ്ദേഹത്തെരേഖാചിത്രകലയുടെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ ......... ഭാരതീയചിത്രകലാ ശൈലിയും ശില്പകലാ ശൈലിയും ഇഴചേർന്ന് നിൽക്കുന്ന ഒരു താളാത്മകത അദ്ദേഹത്തിന്റെ രേഖകളിൽ ദൃശ്യമാണ് വിജയൻ മാഷ് സൂചിപ്പിച്ചതു പോലെ അജന്താ ചിത്രങ്ങളുടെ രേഖാവിന്യാസവും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. കറുപ്പിന്റെ കരുത്തിൽ കരുപ്പിടിപ്പിച്ച രേഖകളിലൂടെ വിടർന്ന കണ്ണുകളുമായ് നിൽക്കുന്ന സ്ത്രീരൂപങ്ങൾ കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കും.'' പ്രകൃതിയുടെ താളക്രമം തിരിച്ചറിഞ്ഞ് പാശ്ചാത്തല ചിത്രീകരണം നിർ വന്നിക്കുന്ന തിലും സമർത്ഥനാണ് എ.എസ് എന്ന് നോവലുകൾക്ക് വരച്ച ചിത്രങ്ങൾ കണ്ടാൽ മനസ്സിലാകും രേഖകളുടെ ധാരാളിത്വം എ എസിന്റെ ഒരു പ്രത്യേകതയാണ് രേഖകൾ തമ്മിൽ പിണഞ്ഞ് ത്രിമ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ