ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍
ആകാശം പോലെ മനസ്സുള്ള ഒരാൾ .....
ആകാശം പോലെ മനസ്സുള്ള ഒരാൾ .... 'ആകാശം പോലെ മനസ്സുള്ള ഒരാൾ ....... മനസ്സിന്റെ ആഴക്കടലിൽ കലയുടെ അമൂല്യമായ മുത്തുകൾ തിരഞ്ഞു പോകുന്ന ചിത്രകാരനായ Nkp Muthu Koya മുത്തുക്കോയ യെ ക്കുറിച്ചാവട്ടെ ഇന്നത്തെ വിചാരങ്ങൾ ......ലക്ഷദ്വീപിലെ ആന്ത്രോ ത്തിൽ ജനിച്ച അദ്ദേഹം തന്റെ കലാ പ്രവർത്തനങ്ങളിലൂടെ ദേശീയ അന്തർദേശിയ തലങ്ങളിൽ തന്റെ പ്രതിഭയുടെ സാന്നിധ്യം അറിയിച്ചു....... മദ്രാസിലെ സ്കൂൾ ഓഫ് ആർട്സ് ആൻ ക്രാഫ്റ്റിൽ നിന്നും ചിത്രകലയിൽ ബിരുദമെടുത്തു പ്രശസ്ത ചിത്രകാരനായ KCS പണിക്കു ടെ ശിഷ്യനാകാൻ കഴിഞ്ഞത് തന്റെ കലാജീവിതത്തിൽ ഒരു വഴിത്തിരിവായി അദ്ദേഹം കണക്കാക്കുന്നു........ ജീവിതാനുഭവങ്ങളിലൂടെ സംഭരിച്ചു വെച്ച തീ വ്രമായ അനുഭവങ്ങൾ തന്നെയാണ് "അതിയാഥാർത്ഥ്യ ( surrealism ) ചിത്രീകരണരീതിയിൽ അദ്ദേഹം കാൻവാസിലേക്ക് പകർത്തുന്നത്. മനുഷ്യജീവിതത്തിലെ പ്രതിസന്ധികളും ആകാംക്ഷകളും ,അഭിലാഷങ്ങളും , വിശപ്പിന്റെ ഭീകരാവസ്ഥയുമെല്ലാം അദ്ദേഹം ചിത്രതലത്തിലേക്ക് ആവാഹിച്ചിരിക്കുന്നു ..... ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പ്രദർശനങ...
#D.P.Roy ChoudhuryD.P. റോയ് ചൗധരി
' ': ചില കലാസൃഷ്ടികൾ നാമറിയാതെത്തന്നെ മായ്ക്കാൻ കഴിയാത്ത വിധം മനസ്സിൽ സ്ഥാനം പിടിച്ചിരിക്കും; ഊ രോപേരോ ചരിത്ര മോ അറിയാതെത്തന്നെ ..... അത്തരത്തിലുള്ള ഒരു കലാസൃഷ്ടിയാണ് ദേവീപ്രസാദ് റോയ് ചൗധരി എന്ന D P റോയ് ചൗധരിയുടെ "അദ്ധ്വാനിക്കുന്നവർ 'The triumph of labour എന്ന വെങ്കല ശില്പം ' തൊഴിലാളികളെക്കുറിച്ചും അധ്വാനത്തെക്കുറിച്ചും പരാമർശിക്കുമ്പോഴൊക്കെ ഈ ചിത്രം ശ്രദ്ധയിൽ വന്നിട്ടുണ്ട് എന്നാൽ വളരെ വൈകിയാണ് ഈ ശില്പിയെക്കുറിച്ച് വായിക്കാനിടയായത്. 1879 ഒക്ടോബർ 14 ന് ബംഗാളിലാണ് റോയ് ചൗധരിയുടെ ജനനം 'അനീന്ദ്രനാഥ ടാഗോറിന്റെ കീഴിൽ ചിത്രകലയും ശില്പകലയും അഭ്യസിച്ചു. .. ഭാരതീയ സാംസ്കാരിക സാമൂഹിക ജീവിതത്തിന്റെ സ്വത്വമുൾക്കൊണ്ട് പുതിയ അന്വേഷണങ്ങളിലൂടെ ചൗധരി ശില്പകലയിൽ തന്റേതായ ഒരു ഇടം കണ്ടെത്തി . ഭാരതീയ പാരമ്പര്യത്തെ അന്തർദേശീയ കലാരംഗവുമായി കൂട്ടിയിണക്കുന്നതിൽ ചൗധരി വഹിച്ച പങ്ക് മഹത്തരമാണ്.1898-ൽ കലാനിരൂപകനായEBഹാവേലിന്റെയും അബ നീന്ദ്രനാഥ ടാഗോറിന്റെയും കൂടെ ഭാരതീയചിത്രകലയുടെ നവോത്ഥാനത്തിനു വേണ്ടി പരിശ്രമിച്ചു. "അജന്താ " "എല്ലോറാ " ശില...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ