Tk. പത്മിനി .ഒരിക്കൽക്കൂടി പരിചയപ്പെടുത്തുകയാണ് ടി.കെ.പത്മിനി എന്ന കേരളത്തിന്റെ സ്വന്തം ചിത്രകാരിയെ..... വരകളുടേയും വർണ്ണപ്രയോഗങ്ങളുടെയും മൗലികത കൊണ്ട് വേറിട്ടു നിൽക്കുന്ന രചനകളാണ് പത്മിനിയുടേത്. കേരളീയചിത്രകലയിൽ ഇത്രയും തീഷ്ണമായി ഇടപെട്ട സ്ത്രീ സാന്നിദ്ധ്യം വേറെയില്ല എന്നു തന്നെ പറയാം ഭാരതീയ ചിത്രകലയിൽ അമൃതാ ഷെർഗിളിന്റെ ഇടപെടൽ പോലെ ശ്രദ്ധേയം..... ഹ്രസ്വമായ ജീവിതകാലയളവിൽ ഭാരതീയചിത്രകലയിൽ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. പ്രകൃതിയും മനുഷ്യനും മാതൃത്വവും അവരുടെ ചിത്രങ്ങളിൽ നിറഞ്ഞു........ ദു:ഖം ഘനീഭവിച്ച മുഖഭാവങ്ങളുള്ള മനുഷ്യർ ചിത്രതലത്തിൽ ഇടം തേടി തികച്ചും ഗ്രാമീണമായ നിഷ്ക്കളങ്കത പത്മിനിയുടെ രേഖകളിൽ കാണാമായിരുന്നു. കറുപ്പും നീലയും ' പരസ്പരം ഇടകലർന്നു് നിൽക്കുന്ന പാശ്ചാത്തലത്തിൽ അശാന്തരായ മനുഷ്യ രൂപങ്ങൾ നിറഞ്ഞു നിൽക്കുന്ന ത്കാണാം അവസാനകാലത്ത് വരക്കപ്പെട്ട "പട്ടം പറത്തുന്ന പെൺകുട്ടിയിൽ " പ്രതീക്ഷയുടെ മേഘപടലങ്ങളിലേക്ക് തെന്നി നീങ്ങുന്ന പട്ടത്തിന്റെ ചരടിലേക്ക് എത്തിപ്പിടിക്കുന്ന കുട്ടിയെ കാണാം..... അകാലത്തിൽ പൊലിഞ്ഞു പോയ പത്മിനിയുട...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ