ആകാശം പോലെ മനസ്സുള്ള ഒരാൾ .....

ആകാശം പോലെ മനസ്സുള്ള ഒരാൾ ....

'ആകാശം പോലെ മനസ്സുള്ള ഒരാൾ .......

മനസ്സിന്റെ ആഴക്കടലിൽ കലയുടെ അമൂല്യമായ മുത്തുകൾ തിരഞ്ഞു പോകുന്ന ചിത്രകാരനായ   Nkp Muthu Koya മുത്തുക്കോയ യെ ക്കുറിച്ചാവട്ടെ ഇന്നത്തെ വിചാരങ്ങൾ      ......ലക്ഷദ്വീപിലെ ആന്ത്രോ ത്തിൽ ജനിച്ച അദ്ദേഹം തന്റെ കലാ പ്രവർത്തനങ്ങളിലൂടെ ദേശീയ അന്തർദേശിയ തലങ്ങളിൽ തന്റെ പ്രതിഭയുടെ സാന്നിധ്യം അറിയിച്ചു....... മദ്രാസിലെ സ്കൂൾ ഓഫ് ആർട്സ് ആൻ ക്രാഫ്റ്റിൽ നിന്നും ചിത്രകലയിൽ ബിരുദമെടുത്തു 
        പ്രശസ്ത ചിത്രകാരനായ KCS പണിക്കു ടെ ശിഷ്യനാകാൻ കഴിഞ്ഞത് തന്റെ കലാജീവിതത്തിൽ ഒരു വഴിത്തിരിവായി അദ്ദേഹം കണക്കാക്കുന്നു........  ജീവിതാനുഭവങ്ങളിലൂടെ സംഭരിച്ചു വെച്ച തീ വ്രമായ അനുഭവങ്ങൾ തന്നെയാണ് "അതിയാഥാർത്ഥ്യ (   surrealism )  ചിത്രീകരണരീതിയിൽ അദ്ദേഹം കാൻവാസിലേക്ക് പകർത്തുന്നത്.   മനുഷ്യജീവിതത്തിലെ പ്രതിസന്ധികളും ആകാംക്ഷകളും ,അഭിലാഷങ്ങളും  ,  വിശപ്പിന്റെ ഭീകരാവസ്ഥയുമെല്ലാം അദ്ദേഹം ചിത്രതലത്തിലേക്ക് ആവാഹിച്ചിരിക്കുന്നു ..... ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്     സി.എൻ കരുണാകരൻ, അക്കിത്തം നാരായണൻ, വിശ്വനാഥൻ / കെ.ദാമോദരൻ     ടി.കെ - പത്മിനി തുടങ്ങിയ പ്രഗത്ഭ ചിത്രകാര പരമ്പരയിൽ മലയാളി ആദരിക്കുന്ന ചിത്രകാരനാണ് മുത്തുക്കോയ 
1973- മുതൽ 1998 വരെ ഓഡിയോ വിഷ്വൽ ആൻറ് പബ്ലിസിറ്റിയുടെ വിവിധ തലങ്ങളിൽ ജോലി നോക്കിയിട്ടുണ്ട് .... 98 മുതൽ ചീഫ് എക്സിബിഷൻ ഓഫീസർ :1981-ൽ ടോക്കിയോവിൽ നടന്ന ബിനാലെയിൽ പങ്കെടുത്തു.... 1982-ൽ പാരീസിലെ 'ഇന്ത്യൻ ആർട്ടിസ്റ്റ് ഷോ'യിലെ ക്ഷണിതാവു്:..'' നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് .... ഈ wall -ൽ ചിത്രകാരൻമാരെക്കുറിച്ചുള്ള പരിചയപ്പെടുത്തലിൽ അദേഹത്തിന്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ദേയമായിരു ന്നു.-- -- ..ചിത്രകലയിലെ പുതിയ പുതിയ അന്വേഷണങ്ങളുമായി അദ്ദേഹം തൻ്റെയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു......

രാജൻ കാരയാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ടി.കെ പത്മിനി

വരയിലെ രാജകുമാരൻ :...