സി.കെ.രാ
സി.കെ.രാ
കേരളത്തിൻ്റെ ചിത്രകലാചരിത്രത്തിൽ പുതുതലമുറകൾക്ക് പ്രചോദനമായ് നിന്ന ശക്തമായ ചില വ്യക്തിത്വങ്ങളുണ്ട്. സി.കെ.രാ എന്നറിയപ്പെട്ട സി.കെ.രാമകൃഷൺ നായർ എന്ന ചിത്രകാരൻ അതിൽ പ്രഗത്ഭനാണ്
ഇന്നത്തെ അറിവു് അദ്ദേഹത്തെക്കുറിച്ചാവാം....... തിരുവല്ല ശങ്കര വേലിയിൽ തറവാട്ടിൽ രാമവർമ്മ കോയിത്തമ്പുരാന്റെയും കുഞ്ഞുട്ടിയമ്മയുടേയും മകനായി ജനിച്ചു.മാവേലിക്കര രവിവർമ്മ സ്കൂൾ ഓഫ് ആർട്സിൽ പഠനം രാജാ രവിവർമ്മയുടെ മകനായിരുന്നു ഗുരു പഠനശേഷം മുംബെയിലെ ബ്രിട്ടിഷ് ഇൻ ഫോർമേഷൻ വകുപ്പിൻ ജോലി നോക്കി. ജമിനീറോയിയുടെയും, നന്ദ ലാൽ ബോസിന്റെയും കീഴിൽ ചിത്രകലാ
പരിശീലനം നേടിയിട്ടുണ്ട് .... ഭാരതീയ ചിത്രരചനാ സങ്കേതത്തിൽ ആരംഭിച്ച കലാപ്രവർത്തനം തനതായ വ്യക്തിത്വം പുലർത്തുന്ന പുതുവഴികളിലേക്ക് പരിണമിക്കുകയായിരുന്നു ജലച്ചായത്തിലും എണ്ണച്ചായത്തിലും രാ വരച്ചുകൊണ്ടിരുന്നു
എന്നാൽ വർണ്ണ പ്രയോഗം കൊണ്ട് സാന്ദ്രമായ രചനകൾ ജലച്ചായത്തിന്റേതാണ് എന്ന് അഭിപ്രായമുണ്ട്..... ജീവിതത്തിൽ ഏകനായിരുന്നു അദ്ദേഹം ജീവിതം കലക്കുവേണ്ടി മാറ്റി വെച്ച ഒരാൾ... അവിവാഹിതനായ രാ കലയുടെ ലക്ഷ്യങ്ങൾക്കു വേണ്ടി യാത്രകൾ നടത്തി
പുതിയ തലമുറയെ നിർലോഭം പ്രോൽസാഹിപ്പിച്ചു കൊണ്ടേയിരുന്നു ..... വ്യക്തി ബന്ധങ്ങൾക്ക് സി.കെ രാശക്തി പകർന്നു .....ലളിത വസ്ത്രധാരിയായ് ഒരു നാടൻ കുടയുമായി ചെറുപുഞ്ചിരിയോടെ ജാഡയില്ലാതെ കേരള കലാചരിത്രത്തിൽ പ്രകാശം പരത്തിക്കൊണ്ട് സി കെ രാ. എന്ന ചിത്രകാരൻ നടന്നു....... കേരള ലളിതകലാ അക്കാദമിയുടെ ചെയർമാൻ, സെക്രട്ടറി, സ്കൂൾ ഓഫ് ആർട്സിലെ അധ്യാപകൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു.(1988-ൽ, ഒരു ചിത്രകാരന്റെ ദിവാസ്വപ്നങ്ങൾ എന്ന ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്.)
ആധുനിക ചിത്രകലയെക്കുറിച്ച് അദ്ദേഹം നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്
സന്ധ്യാരാഗിണി, കിണറ്റുംകരയിലെ സ്ത്രീ, മരിച്ച കുട്ടി ,മുടി കഴുകുന്ന സ്ത്രീ' ആത്മസമർപ്പണം തടങ്ങി അനേകം ചിത്രങ്ങൾ ഇന അനുഗ്രഹീത ചിത്രകാരൻ വരച്ചിട്ടുണ്ട് ....1994 സെപ്തംബർ്റ് 16ന് അദേഹം അന്തരിച്ചു
രാജൻ കാരയാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ