പരമ്പരാഗത രീതിയായ യഥാതഥ Realistic ചിത്രരചനാ സമ്പ്രദായത്തിൽ നിന്ന് ചിത്രകലയെ മോചിപ്പിച്ച ചിത്രകാരൻമാരിൽ പ്രമുഖനാണ് ക്ലോദ് ഓസ്കാർ മോണെ' cloud Oscar monait മോഹിപ്പിക്കുന്ന വർണ്ണ ചാരുതയാൽ ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെപ്രകൃതിചിത്രങ്ങൾ: " കലകേവലംഅനുകരണമല്ല പുന:സൃഷ്ടിയാണ് "എന്ന വാദം ശക്തമാകാൻ തുടങ്ങിയ കാലഘട്ടത്തിലാണ് മോണെ പുതിയ രചനാരീതിയുമായി പ്രത്യക്ഷപ്പെടുന്നത് .... അന്ന് പ്രചാരത്തിലിരുന്ന നിയതമായ പഴയ സങ്കേതങ്ങളെ മറികടക്കാൻ മോണെക്ക് കഴിഞ്ഞു - ''രേഖകളല്ല വർണ്ണങ്ങളാണ് വസ്തുവിന്റെ പ്രതീതി ജനിപ്പിക്കാൻ സഹായിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയെ സൂഷ്മമായി നിരീക്ഷിച്ച് ഉജജ്വലമായ വർണ്ണങ്ങൾ പ്രയോഗിച്ച് ചിത്രതലം ആകർഷകമാക്കിയുള്ള മോണെയുടെ ചിത്രങ്ങൾ " ഇംപ്രഷണിസ്റ്റ് രീതിയിലാണ് ഗണിക്കപ്പെടുന്നത്. ..പോൾ സെസാൻ , എഡ്വേഡ്'മാനെ പിസാറോ, തുടങ്ങിയ ചിത്രകാരൻമാരും ഇംപ്രഷനിസത്തെ അനുകൂലിച്ച് ചിത്രരചന നടത്തി. ആദ്യകാലത്ത് കടുത്ത അവഗണനക്ക് അദ്ദേഹ...