പ്രകാശത്തെ അറിഞ്ഞ പ്രതിഭ.... #Claude Monet
പരമ്പരാഗത രീതിയായ യഥാതഥ Realistic ചിത്രരചനാ സമ്പ്രദായത്തിൽ നിന്ന് ചിത്രകലയെ മോചിപ്പിച്ച ചിത്രകാരൻമാരിൽ പ്രമുഖനാണ് ക്ലോദ് ഓസ്കാർ മോണെ' cloud Oscar monait മോഹിപ്പിക്കുന്ന വർണ്ണ ചാരുതയാൽ ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെപ്രകൃതിചിത്രങ്ങൾ:
" കലകേവലംഅനുകരണമല്ല പുന:സൃഷ്ടിയാണ് "എന്ന വാദം ശക്തമാകാൻ തുടങ്ങിയ കാലഘട്ടത്തിലാണ് മോണെ പുതിയ രചനാരീതിയുമായി പ്രത്യക്ഷപ്പെടുന്നത് .... അന്ന്
പ്രചാരത്തിലിരുന്ന നിയതമായ പഴയ സങ്കേതങ്ങളെ മറികടക്കാൻ മോണെക്ക് കഴിഞ്ഞു - ''രേഖകളല്ല വർണ്ണങ്ങളാണ് വസ്തുവിന്റെ പ്രതീതി ജനിപ്പിക്കാൻ സഹായിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയെ സൂഷ്മമായി നിരീക്ഷിച്ച് ഉജജ്വലമായ വർണ്ണങ്ങൾ പ്രയോഗിച്ച് ചിത്രതലം ആകർഷകമാക്കിയുള്ള മോണെയുടെ ചിത്രങ്ങൾ " ഇംപ്രഷണിസ്റ്റ് രീതിയിലാണ് ഗണിക്കപ്പെടുന്നത്. ..പോൾ സെസാൻ , എഡ്വേഡ്'മാനെ പിസാറോ, തുടങ്ങിയ ചിത്രകാരൻമാരും ഇംപ്രഷനിസത്തെ അനുകൂലിച്ച് ചിത്രരചന നടത്തി. ആദ്യകാലത്ത് കടുത്ത അവഗണനക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിധേയമായെങ്കിലും ആധുനിക ചിത്രകലയുടെ തുടക്കക്കാരനായി മോണെ പിൽക്കാലത്ത് അറിയപ്പെട്ടു
ഇംപ്രഷൻ സൺ സെറ്റ് എന്ന വിഖ്യാത ചിത്രം '' ഇംപ്രഷനിസം" എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടു.
ഈ പ്രസ്ഥാനത്തിന്റെ വലിയൊരു വക്താവാണ് പോൾ സെസാൻ.
1840 ൽ പാരിസിലാണ് മോണെയുടെ ജനനം ആദ്യകാലത്ത് അധ്യാപകരുടെ കാരിക്കേച്ചറുകൾ' വരച്ച് ശ്രദ്ധേയനായിരുന്നു.'' സ്റ്റുഡിയോയ്ക്ക് പുറത്തിരുന്നാണ് 'മോണേ പ്രകൃതി ദൃശ്യങ്ങൾ പകർത്തിയത്. അത് അദ്ദേഹത്തിന്ന് അസാധാരണമായ ഒരു ഊർജ്ജം ലഭിച്ചിരുന്നു എന്ന് മോണെ പറഞ്ഞരുന്നു., ഒരു ബൊഹീ മിയൻ ജീവിത രീതി അദ്ദേഹത്തെ പല തവണ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. വാട്ടർ ലൂ പാലം, മഞ്ഞു പുതച്ച വഴിയിലൂടെ നീങ്ങുന്ന വണ്ടി,അർഗെറ്റിൽ ഗാറ്റ ബൊളി വാർദ് ദെ കപൂചിൻസ്, ഉദ്യാനത്തിലെ സ്ത്രീകൾ, " തുടങ്ങിയവയാണ് മോണെയുടെ ഏറെ പ്ര ശസ്തമായ ചിത്രങ്ങൾ.....
Rajan karayad
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ