ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍
ടി.കെ പത്മിനി
Tk. പത്മിനി .ഒരിക്കൽക്കൂടി പരിചയപ്പെടുത്തുകയാണ് ടി.കെ.പത്മിനി എന്ന കേരളത്തിന്റെ സ്വന്തം ചിത്രകാരിയെ..... വരകളുടേയും വർണ്ണപ്രയോഗങ്ങളുടെയും മൗലികത കൊണ്ട് വേറിട്ടു നിൽക്കുന്ന രചനകളാണ് പത്മിനിയുടേത്. കേരളീയചിത്രകലയിൽ ഇത്രയും തീഷ്ണമായി ഇടപെട്ട സ്ത്രീ സാന്നിദ്ധ്യം വേറെയില്ല എന്നു തന്നെ പറയാം ഭാരതീയ ചിത്രകലയിൽ അമൃതാ ഷെർഗിളിന്റെ ഇടപെടൽ പോലെ ശ്രദ്ധേയം..... ഹ്രസ്വമായ ജീവിതകാലയളവിൽ ഭാരതീയചിത്രകലയിൽ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. പ്രകൃതിയും മനുഷ്യനും മാതൃത്വവും അവരുടെ ചിത്രങ്ങളിൽ നിറഞ്ഞു........ ദു:ഖം ഘനീഭവിച്ച മുഖഭാവങ്ങളുള്ള മനുഷ്യർ ചിത്രതലത്തിൽ ഇടം തേടി തികച്ചും ഗ്രാമീണമായ നിഷ്ക്കളങ്കത പത്മിനിയുടെ രേഖകളിൽ കാണാമായിരുന്നു. കറുപ്പും നീലയും ' പരസ്പരം ഇടകലർന്നു് നിൽക്കുന്ന പാശ്ചാത്തലത്തിൽ അശാന്തരായ മനുഷ്യ രൂപങ്ങൾ നിറഞ്ഞു നിൽക്കുന്ന ത്കാണാം അവസാനകാലത്ത് വരക്കപ്പെട്ട "പട്ടം പറത്തുന്ന പെൺകുട്ടിയിൽ " പ്രതീക്ഷയുടെ മേഘപടലങ്ങളിലേക്ക് തെന്നി നീങ്ങുന്ന പട്ടത്തിന്റെ ചരടിലേക്ക് എത്തിപ്പിടിക്കുന്ന കുട്ടിയെ കാണാം..... അകാലത്തിൽ പൊലിഞ്ഞു പോയ പത്മിനിയുട...
വരയിലെ രാജകുമാരൻ :...
ഒക്ടോബർ 2 രാജാ രവിവർമ്മയുടെ ചരമദിനം: ഭാരതീയചിത്രകലക്ക് നവീനമായ ഒരു ദൃശ്യഭാഷ പകർന്നു നൽകിയ ചിത്രകാരനാണ് രാജാ രവിവർമ്മ കേരളത്തിലെ കൊട്ടാരച്ചു മരുകളിലും ക്ഷേത്ര ഭിത്തികളിലും നിറഞ്ഞു നിന്ന ചുമർച്ചിത്രങ്ങൾ നിറം മങ്ങുകയോ അവഗണനയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയോ ചെയ്ത ഒരു കാലത്താണ് രവിവർമ്മ എന്ന ചിത്രകാരന്റെ വരവ്........ അതു വരെ മങ്ങിയ വെളിച്ചത്തിൽ മാത്രം കണ്ടു ശീലിച്ച ചിത്ര സങ്കൽപം തിരുത്തി ക്കുറിച്ചു കൊണ്ട് പ്രകാശമാനമായ മറ്റൊരു "ചിത്രക്കാഴ്ച' " ആസ്വാദകർക്ക് നൽകാൻ രവിവർമ്മ ക്ക് കഴിഞ്ഞു ഈ ചിത്രങ്ങൾക്ക് പുതിയ ഒരു ഉണർവും ഉത്സാഹവും കേരളിയർക്ക് കാഴ്ചവെക്കാൻ സാധിച്ചു ത്രിമാനകലയുടെ പുതിയ ദൃശ്യാനുഭവം ..... ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും വി രാജിച്ചിരുന്ന ദേവീദേവൻമാരുടെ രൂപങ്ങൾ അതിഭാവുകത്തോടെ ആ ലേഖനം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു അതുവരെ നമുക്ക് അപരിചിതമായിരുന്ന എണ്ണച്ചായ( oilpainting)ച്ചിത്ര രചനാ സമ്പ്രദായം നമ്മൾക്ക് പരിചയപ്പെടുത്തിയത് രാജാ രവിവർമ്മയാണ് നവീന കലകളെക്കുറിച്ചുള്ള അന്വേഷണം രവിവർമ്മയിൽ ആരംഭിക്കുന്നു എന്ന് പറയ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ