#Thomes clintക്ലിൻ്റിൻ്റെ ലോകം:

തോമസ് ക്ലിൻ്റ്

"കുഞ്ഞുങ്ങൾ വരക്കുംമ്പോലെ വരക്കണം "എന്ന് പറഞ്ഞത് പാബ്ലോ പിക്കാസോ ആണ് അത്രമേൽ നിഷ്ക്കളങ്കമാകണം കലാസൃഷ്ടികൾ അതിന്റെ പൊരുൾ അറിയണമെങ്കിൽ നമ്മളും കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് ഇറങ്ങി വരേണ്ടതുണ്ട്    സ്വയംസ്ഥുടം ചെയ്യപ്പെടേണ്ടതുണ്ട്   പൂക്കളും പുഴകള്യം ,മഴവില്ലുകളും കൺനിറയെ കാണാനും അവയുടെ ലാവണ്യങ്ങളിൽ ലയിച്ച് നിർന്നിമേഷനായ് നിൽക്കാനും കുഞ്ഞുങ്ങൾക്ക്കഴിയും അതുകൊണ്ടാണ് വേർഡ്സ് വർത്ത് പറഞ്ഞതും "The child is the father of man "  എന്ന്
ജിജ്ഞാസകൾ പുഷ്പിക്കുന്ന നിഗുഢ ദീപുകളുടെ ഒടുങ്ങാത്ത കലവറയാണ് കുട്ടികളുടെ മനസ്സ്  ചിലതൊക്കെ ക്ലിന്റ് നമുക്ക് കാണിച്ചു തന്നു   കുഞ്ഞുനാളിലേ ക്ലിന്റ് വരതുടങ്ങിയിരുന്നു     കടലാസുകഷണങ്ങളിലും തറയിലുമെല്ലാം ചോക്കുകൾ കൊണ്ട് ക്ലിന്റ് ചിത്രങ്ങൾ വരച്ചു തുടങ്ങി..... ജനലിനപ്പുറം വിടർന്നു നിന്ന പ്രകൃതിയെ അവൻ വരകൾ കൊണ്ട് കീഴടക്കി ....പുക്കളും പക്ഷികളും വൃക്ഷലതാതികളും ഇഷ്ടദൈവങ്ങളൾ തുടങ്ങി പുരാണ കഥാപാത്രങ്ങൾ വരെ കിൻറിൻ്റെ വരകളിലൂടെ പുനർജനിച്ചു.   1976 മെയ് 19ന് ക്ലിന്റ് ജനിച്ചു     പിതാവ് ഏറണാകുളം സ്വദേശി തോമസ് ജോസഫ് അമ്മ ഏലൂരി നടുത്ത് മഞ്ഞുമ്മൽ സ്വദേശി ചിന്നമ്മ
സൂര്യനും ഗണപതിയുമൊക്കെ ക്ലിൻറിന് ഇഷ്ട വിഷയമായിരുന്നു മൂങ്ങയും പൊൻ മാനും മുയലുകളും പരുന്തുകളും കടുവകളും ക്ലിൻറിന്റ വരകളിൽ മാമി മാറി പ്രത്യക്ഷപ്പെട്ടു തുടങ്ങി..... എന്നാൽ വരകളിലൂടെ വളർന്നു വന്ന ഈ കൊച്ചു പ്രതിഭയെ ചെറുപ്രായത്തിൽത്തന്നെ " ക്രോണിക് ട്യൂബ്ലർ നെ ഫ്രൈറ്റിസ് " എന്ന രോഗം കീഴടക്കി കഴിഞ്ഞിരുന്നു. ചികിത്സകളും വരകളുമായി അവൻ മെല്ലെ മുന്നോട്ടു നടന്നു കൊണ്ടേ യിരുന്നു  കഥകൾ ക്ലിൻറി നിഷ്ടമായിരുന്നു ബൈബിളും    
   ഈ സോപ്പു കഥകളും ഗ്രീക്കുപുരാണങ്ങളുമൊക്കെ ആപ്രതിഭയുടെ മനസ്സിന് ഊർജ്ജം നൽകിയിരുന്നു
1983 ഏപ്രിൽ 14 ക്ലിന്റ് എന്ന ചിത്രകാരന്റെ അവസാന ദിനമായിരുന്നു.അമ്മ വായിച്ചു കൊടുത്ത ബൈബിൾ വചനങ്ങൾ ആവർത്തിച്ചു കേട്ട് വരയുടെ വിസ്മയ കാഴ്ചകൾ നമുക്ക് പകർന്നു തന്ന   തോമസ് ക്ലിന്റ് എന്ന കുരുന്നു പ്രതിഭ നമ്മളിൽ നിന്നും പറന്നകന്നു ...... മനസ്സിന്റെ മായിക ലോകത്തെ നിഗൂഢ ദീപുകളിലെ നിധികൾ തിരയാൻ കാത്തു നിൽക്കാതെ .......

രാജൻ കാരയാട

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ടി.കെ പത്മിനി

വരയിലെ രാജകുമാരൻ :...