ജയപാല പണിക്കർ
ഈ നവംബറും മടങ്ങിപ്പോകാൻ തുടങ്ങുകയാണ്......
നവംബറിൽ നഷ്ടമായ ഒരു മലയാളി ചിത്രകാരനെക്കുറിച്ചാവട്ടെ ഇന്നത്തെ സ്മരണ .....
കെ.ജയപാലപ്പണിക്കർ
' കേരളീയചിത്രകലക്ക് നവീനവും വ്യതിരിക്തമായ ഒരു രചനാരീതി പരിചയപ്പെടുത്തിയ ചിത്രകാരനാണ് കെ.ജയപാല പണിക്കർ കെ.സി.സ്' പണിക്കരുടെ ശിഷ്യൻമാരിൽ പ്രമുഖനാണ് ഇദ്ദേഹം പരമ്പരാഗത കലകളും, ക്ഷേത്ര കലകളും 'ശില്പകല ക ളും ഉൾച്ചേർന്ന ഒരു രചന സമ്പ്രദായമാണ് അദ്ദേഹം പിൻതുടർന്നത് ' മെറ്റൽ റിലീഫ് /
sറാക്കോട്ട തുടങ്ങിയ ശില്പ നിർമ്മാണ രീതിയിലും /ബാത്തിക് രചനാരീതിയിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു..... ജലച്ചായത്തിലും എണ്ണച്ചായത്തിലുമാണ് അദ്ദേഹത്തിന്റെ ആദ്യകാല രചനകൾ KCS പണിക്കർ പരിചയപ്പെടുത്തിയ " തന്ത്രിക് രീതിയും "അദ്ദേഹം പരീക്ഷിച്ചു
1937-ൽ കൊല്ലം ജില്ലയിലെ പെരിനാട് മങ്കലത്ത് കുടുംബത്തിൽ ജനിച്ചു . മദ്രാസ് കോളേജ് ഓഫ് ആർട്സ് ആന്റ് ക്രാഫ്റ്റിൽ നിന്നും ചിത്രകലാ പഠനം പ0ന കാലത്തു തന്നെ " ശങ്കര ദർശന "ത്തിലേക്ക് ആകർഷിക്കപ്പെട്ടു"
സൗന്ദര്യലഹരി "'അദ്ദേഹത്തിനു ഏറെ പ്രചോദനമായി ജ്യാമിതീയ രൂപങ്ങളും വർണക്കള ങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന അപൂർവ്വമായ ഒരനുഭൂതിയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ തരുന്നത് മലമ്പുഴയിലെ മുതലയും കൊല്ലത്തെ' കുണ്ഡലിനി "യും' പ്രശസ്തമാണ് ചിത്രകാരൻമാരുടെ ഗ്രാമമായ " ചോള മണ്ഡല"ത്തിലാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഏറെ ഉണ്ടായിരുന്നത് "ബീജാഗ്നി " ജീ വാഗ്നി "തുടങ്ങിയ പരമ്പര ് 'ശ്രീചക്രം, സുദർശനചക്രം തുടങ്ങിയ പരമ്പരകളും ശ്രദ്ധേയമാണ് " നോക്കുകുത്തി" എന്ന പരമ്പരയിലെ 12 ചിത്രങ്ങൾ പൂർത്തിയാക്കി 2003 നവംബർ 5ന് അദ്ദേഹം ചിത്രകലാ ലോകത്തോട് വിട പറഞ്ഞു ....... ചോളമണ്ഡലം ' രീതിയിൽ കേരളത്തിൽ ഒരു കലാഗ്രാമം സൃഷ്ടിക്കണമെന്ന മോഹം സഫലമാകാതെ ...
ബ്രസീൽ, ആംസ്റ്റർഡാം, വിയന്ന മിലാൻ, ഇറ്റലി, പാരീസ് തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളും ശില്പങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട് .... നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ