Leonardo ഡാവിഞ്ചി
.. വിഖ്യാത ചിത്രകാരൻ ലിയാനാർഡോ ഡാവിൻ ചിയുടെ പല ചിത്രങ്ങളും ജനിച്ചു വീണ നാൾ മുതൽ വിവാദങ്ങളും, ദുരുഹതകളും, വിസ്മയങ്ങളും തീർത്തു കൊണ്ട് കാലത്തെ അതിജീവിക്കുന്നു :- '
" അവസാനത്തെ അത്താഴം (Last Sapper) എന്ന ചിത്രം വരക്കുന്നതിനു മുൻപ് ശൂന്യമായ ചിത്രതലത്തിനു മുൻപിൽ മണിക്കൂറുകളോളം ധ്യാനനിരതനായി ഇരുന്നെന്നും ഈ നിശ്ശബ്ദതയെ ഭേദിച്ച് കടന്നു വന്ന പുരോഹിതനോട് അരിശം തീർക്കാൻ അദ്ദേഹത്തിന്റെ മുഖം ജൂതാസിന് വരച്ചു ചേർത്തു എന്നൊരു കഥയുണ്ട്......
ദാവിഞ്ചി ഒരു ചിത്രകാരൻ മാത്രമായിരുന്നില്ല ലോകത്തു ജന്മം കൊണ്ട അപൂർവ്വം ചില ബഹുമുഖ പ്രതിഭകളിൽ ഒരാൾ:
സ്ക്രൂ മുതൽ ഹെലികോപ്ടർ വരെ രൂപകൽപന ചെയ്ത ജീനിയസ് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ ശാസ്ത്രത്തെ അമ്പരപ്പിക്കുന്ന അറിവുകളാണ് ... - ഗണിത ശാസ്ത്രം, ശരീരശാസ്ത്രം, വാസ്തുവിദ്യ, എഞ്ചിനീയറിംഗ്, സസ്യ ശാസ്ത്രം, ശില്പ നിർമ്മാണ വിദ്യ: എന്നിവയെല്ലാം അദ്ദേഹത്തിന് വഴങ്ങി.
മൊണാലിസ " എന്ന ഒരൊറ്റച്ചിത്രം മതി അദ്ദേഹത്തെ അനശ്വരനാക്കാൻ :- കാലങ്ങളായി വ്യാഖ്യാനങ്ങളും ആസ്വാദനങ്ങളും കൊണ്ട് നാൾക്കുനാൾ ആസ്വദകരുടെ ശ്രദ്ധയിലേക്ക് മോണോലിസ കടന്നു വരുന്നു .....ഫ്ലോറൻസുകാരനായ മാർ ക്വിഡേ ജീയോ കോണ്ടോ " എന്ന പ്രഭുവിന്റെ ഭാര്യയാണ് ഈ ചിത്രത്തിന്റെ മാതൃക ഈ ചിത്രം ഇന്ന് പാരീസിലെ "ലൂവ്റ് " മ്യൂസിയത്തെ അലങ്കരിക്കുന്നു സ്ത്രീസൗന്ദര്യത്തിന്റെ മാതൃകയായി ഈചിത്രം പരിഗണിക്കുന്നു
" പൂവിരിയും പോലുള്ള " വിടരുന്ന പുഞ്ചിരി " നിഗൂഢമായ സ്ത്രീസൗന്ദര്യത്തിന്റെ പര്യായമായി കണക്കാക്കുന്നു: "
മുപ്പത്ചില്ലി കാശിനു വേണ്ടി നിങ്ങളിലൊരുവൻ എന്നെ ശത്രുക്കൾക്ക് ഒറ്റുകൊടുക്കും:
എന്ന് ക്രിസ്തു പ്രസ്താവിക്കുന്ന രംഗമാണ് "അവസാനത്തെ അത്താഴം " Last Supper എന്ന ചുമർച്ചിത്രം മിലാനിലെ പള്ളിയിലെഒരു അൾത്താരാ ഭിത്തിയിലാണ ഈ ചിത്രം രചിച്ചത് അനേകം ഡ്രോയിംഗുകളും ചെയിന്റിംഗുകളും അദ്ദേഹം രചിച്ചു.ശാസ്ത്ര മേഖലയിൽ അദ്ദേഹം കണ്ടു പിടിച്ച പല മാതൃകകളും ആധുനിക ശാസ്ത്രത്തിന് വഴികാട്ടിയായി :: 1452 ഏപ്രിൽ 15 ലാണ് ഇറ്റലിയിലെ വിൻ ചി എന്ന ഗ്രാമത്തിലാണ് അഭഹം ജനിച്ചത് 'നവോത്ഥാന നായകൻമാരിൽ പ്രമുഖനാണ് ദാാവിൻ ചി 15 19 മെയ് 2ന് അദ്ദേഹം അന്തരിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ