രബീന്ദ്രനാഥ ടാഗോർ
രബീന്ദ്രനാഥ ടാഗോർ നമുക്ക് ഗീതാഞ്ജലിയുടേയും ,ദേശീയ ഗാനത്തിന്റെയും രചയിതാവു് മാത്രമല്ല ;ഭാരതീയ ചിത്രകലയിൽ സ്വതന്ത്രമായ അന്വേഷണത്തിന്റെയും തനതായ ഒരു ചിത്രരചനാ ശൈലിയുടേയും വക്താവു കൂടിയാണ്. കവിതയിലും, നാടകത്തിലും, ഗാനരചനയിലും ,സംഗീതത്തിലുമായി അഭിരമിച്ചു നടന്ന അദേഹത്തിന്റെ പ്രതിഭ ചിത്രകലയുടെ മറ്റൊരു പുതിയ ലോകത്തേക്ക് ചാലുകീറി കുത്തിയൊഴുകി ഒരു മഹാപ്രവാഹമായി മാറുകയായിരുന്നു ...... അതു വരെ അദ്ദേഹം സ്വരൂപിച്ചിരുന്ന ചിന്തയുടെ ഒരു ലോകം 67-ാം വയസ്സിൽ കാൻവാസിലേക്ക് പകരുകയായിരുന്നു ...... 1861 മെയ് 7ന് കൽക്കട്ടയിലെ പ്രശസ്തമായ " ജൊറാഷങ്കോ " കുടുംബത്തിലാണ് ടാഗോർ ജനിച്ചത് 1879- മുതൽ ലണ്ടനിൽ പഠനം 1901-ൽ " ശാന്തിനികേതൻ "സ്ഥാപിച്ചു. ചരിത്രം ജ്യോതിശാസ്ത്രം, ആധുനിക ശാസ്ത്രം സംസ്കൃതം, കാളിദാസ കൃതികൾ, ജീവചരിത്രങ്ങൾ എന്നിവ പഠിച്ചു. 1913-ൽ അദ്ദേഹം നോബേൽ സമ്മാനം ലഭിച്ച ഏഷ്യയിലെ ആദ്യ വ്യക്തിയായി: കവിതകൾക്ക് സമാനമാണ് അദ്ദേഹത്തിന്റെ ചിത്രരചനയും പ്രകൃതിയുടെ അജ്ഞേയ സൗന്ദര്യത്തെ പ്രസരിപ്പിക്കുന്നവയാണ് ടാഗോറിന്റെ രചനകൾ 1927 നും 39 നും ഇടയ്ക്ക് 1000...