രബീന്ദ്രനാഥ ടാഗോർ
കവിതയിലും, നാടകത്തിലും, ഗാനരചനയിലും ,സംഗീതത്തിലുമായി അഭിരമിച്ചു നടന്ന അദേഹത്തിന്റെ പ്രതിഭ ചിത്രകലയുടെ മറ്റൊരു പുതിയ ലോകത്തേക്ക് ചാലുകീറി കുത്തിയൊഴുകി ഒരു മഹാപ്രവാഹമായി മാറുകയായിരുന്നു ...... അതു വരെ അദ്ദേഹം സ്വരൂപിച്ചിരുന്ന ചിന്തയുടെ ഒരു ലോകം 67-ാം വയസ്സിൽ കാൻവാസിലേക്ക് പകരുകയായിരുന്നു ......
1861 മെയ് 7ന് കൽക്കട്ടയിലെ പ്രശസ്തമായ " ജൊറാഷങ്കോ " കുടുംബത്തിലാണ് ടാഗോർ ജനിച്ചത് 1879- മുതൽ ലണ്ടനിൽ പഠനം 1901-ൽ " ശാന്തിനികേതൻ "സ്ഥാപിച്ചു. ചരിത്രം ജ്യോതിശാസ്ത്രം, ആധുനിക ശാസ്ത്രം സംസ്കൃതം, കാളിദാസ കൃതികൾ, ജീവചരിത്രങ്ങൾ എന്നിവ പഠിച്ചു.
1913-ൽ അദ്ദേഹം നോബേൽ സമ്മാനം ലഭിച്ച ഏഷ്യയിലെ ആദ്യ വ്യക്തിയായി:
കവിതകൾക്ക് സമാനമാണ് അദ്ദേഹത്തിന്റെ ചിത്രരചനയും
പ്രകൃതിയുടെ അജ്ഞേയ സൗന്ദര്യത്തെ പ്രസരിപ്പിക്കുന്നവയാണ് ടാഗോറിന്റെ രചനകൾ 1927 നും 39 നും ഇടയ്ക്ക് 1000 ത്തിലേറെ ചിത്രങ്ങൾ......
പ്രകൃതിയുടെ നിഗുഢതകളിൽ നിന്നും നിശ്ശബ്ദതകളിൽ നിന്നും തപം ചെയ്തുണ ർത്തിയ ' 'ഭാവസാന്ദ്രമായ അനേകം രചനകൾ ......
സാങ്കേതിക രീതികളെ അതിലംഘിച്ച് കടന്നു വരുന്ന സുഷ്മമായ രേഖകളിൽ വിരിയുന്ന
ഭാവതീഷ്ണവും ധ്യാനാത്മകവുമായ മനുഷ്യമുഖങ്ങൾ: പ്രണയിനികൾ , പക്ഷികൾ / പ്രകൃതി .....ലളിതവും ചൈതന്യം തുളുമ്പുന്നതുമായ നിരവധി രചനകൾ..
ടാഗോർ ഹൗസ്, വിശ്വഭാരതി, ശാന്തിനികേതൻ, ശ്രീചിത്രാലയം എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട് .....
Repost
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ