യൂസഫ് അറയ്ക്കൽ
ചാവക്കാടിൻ്റെ മണ്ണിൽ നിന്നും ബാംഗ്ലൂരിലേക്ക് പറിച്ച് മാറ്റപ്പെടുകയും അവിടെ നിന്ന് ചിത്രകലയുടെ വിശാലമായ ആകാശത്തിലേക്ക് പടർന്ന് പന്തലിക്കുകയും ചെയ്ത കലാകാരനാണ് യൂസഫ് അറയ്ക്കൽ: .... ചിത്രകാരൻ മാത്രമല്ല ശില്പിയും കൂടിയാണ് അദ്ദേഹം 1944ൽ ഗുരുവായൂരിനടുത്ത് ചാവക്കാട് ജനനം ഉമ്മ പ്രശസ്തമായ അറയ്ക്കൽ തറവാട്ടിലെ അംഗം
പിതാവ് കോഴിക്കോടും തലശ്ശേരിയിലുമായി ബിസിനസ് നടത്തിവന്നു.
ചെറുപ്രായത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട യൂസഫിന്റെജീവിത പശ്ചാത്തലം പിന്നീട് ബാംഗ്ലൂരിലേക്ക് മാറ്റപ്പെട്ട .ജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെട്ടവന്റെ ആകുലതയും അമ്പരപ്പു :മെല്ലാം യൂസഫ് അറയ്ക്കലിന്റ കാൻവാസിൽ നിറഞ്ഞു നിന്നു: ........ .ഇരുട്ടും: വെളിച്ചവും ഇടകലർന്നു നിൽക്കുന്ന മ്ലാനമുഖങ്ങൾ: നഗരത്തിന്റെ തെരുവോരത്തെ ജീവിത ദു:ഖങ്ങൾ എപ്പോഴും ചിത്രതലത്തിൽ ഇടം പിടിച്ചു. ഒരു തരം എക്സ്പ്രഷണിസ്റ്റ് രചനാരീതിയിൽ പിറന്നു വീഴുന്ന രൂപങ്ങൾ .....
കർണ്ണാടക ചിത്രകലാ പരിഷത്ത് കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നു് ചിത്രകലാ പഠനം
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡിൽ ജോലി നോക്കി. ദേശീയ അന്തർദേശീയ തലത്തിൽ നിരവധി ചിത്രപ്രദർശനങ്ങൾ ......ഫ്ലോറൻസ് രാജ്യാന്തര മേളയിൽ സ്വർണ്ണ മെഡൽ 'ഈ അംഗീകാരം അറയ്ക്കലിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു
1979 ലും 81 ലും കണ്ണാടക സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങൾ
രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചു.
ഇൻസോളിറ്റ്യൂഡ്, ദി .ബുക്ക്, എക്സ് പെറ്റേഷൻ, ഗംഗ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള പരമ്പര, ചക്രത്തെക്കുറിച്ചുള്ള പരമ്പര കൂടാതെ അമൂർത്ത ശില്ല ങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട് 'ചാർക്കോളിലും: ' എണ്ണച്ചായത്തിലും രചനകൾ നടത്തുന്നു
മാനാഞ്ചിറ മൈതാനത്ത് നിർമ്മിച്ച "പടയാളി " എന്ന അമൂർത്തശില്പം യൂസഫ് അറയ്ക്കലിന്റെ താണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ