പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Leonardo ഡാവിഞ്ചി

ഇമേജ്
.. വിഖ്യാത ചിത്രകാരൻ ലിയാനാർഡോ ഡാവിൻ ചിയുടെ പല ചിത്രങ്ങളും ജനിച്ചു വീണ നാൾ മുതൽ വിവാദങ്ങളും, ദുരുഹതകളും, വിസ്മയങ്ങളും തീർത്തു കൊണ്ട് കാലത്തെ അതിജീവിക്കുന്നു :- ' " അവസാനത്തെ അത്താഴം (Last Sapper) എന്ന ചിത്രം വരക്കുന്നതിനു മുൻപ് ശൂന്യമായ ചിത്രതലത്തിനു മുൻപിൽ മണിക്കൂറുകളോളം ധ്യാനനിരതനായി ഇരുന്നെന്നും ഈ നിശ്ശബ്ദതയെ ഭേദിച്ച് കടന്നു വന്ന പുരോഹിതനോട് അരിശം തീർക്കാൻ അദ്ദേഹത്തിന്റെ മുഖം ജൂതാസിന് വരച്ചു ചേർത്തു എന്നൊരു കഥയുണ്ട്......  ദാവിഞ്ചി ഒരു ചിത്രകാരൻ മാത്രമായിരുന്നില്ല ലോകത്തു ജന്മം കൊണ്ട അപൂർവ്വം ചില ബഹുമുഖ പ്രതിഭകളിൽ ഒരാൾ: സ്ക്രൂ മുതൽ ഹെലികോപ്ടർ വരെ രൂപകൽപന ചെയ്ത ജീനിയസ്      അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ ശാസ്ത്രത്തെ അമ്പരപ്പിക്കുന്ന അറിവുകളാണ് ... - ഗണിത ശാസ്ത്രം, ശരീരശാസ്ത്രം, വാസ്തുവിദ്യ, എഞ്ചിനീയറിംഗ്, സസ്യ ശാസ്ത്രം, ശില്പ നിർമ്മാണ വിദ്യ: എന്നിവയെല്ലാം അദ്ദേഹത്തിന് വഴങ്ങി. മൊണാലിസ " എന്ന ഒരൊറ്റച്ചിത്രം മതി അദ്ദേഹത്തെ അനശ്വരനാക്കാൻ :- കാലങ്ങളായി വ്യാഖ്യാനങ്ങളും ആസ്വാദനങ്ങളും കൊണ്ട് നാൾക്കുനാൾ ആസ്വദകരുടെ ശ്രദ്ധയിലേക്ക് മോണോലിസ കടന്നു വരുന്നു .....ഫ്ലോറൻസുകാരനായ മ...

ജയപാല പണിക്കർ

ഇമേജ്
ഈ നവംബറും മടങ്ങിപ്പോകാൻ തുടങ്ങുകയാണ്...... നവംബറിൽ നഷ്ടമായ ഒരു മലയാളി ചിത്രകാരനെക്കുറിച്ചാവട്ടെ ഇന്നത്തെ സ്മരണ ..... കെ.ജയപാലപ്പണിക്കർ ' കേരളീയചിത്രകലക്ക് നവീനവും വ്യതിരിക്തമായ ഒരു രചനാരീതി പരിചയപ്പെടുത്തിയ ചിത്രകാരനാണ്  കെ.ജയപാല പണിക്കർ        കെ.സി.സ്' പണിക്കരുടെ ശിഷ്യൻമാരിൽ പ്രമുഖനാണ് ഇദ്ദേഹം പരമ്പരാഗത കലകളും, ക്ഷേത്ര കലകളും 'ശില്പകല ക ളും ഉൾച്ചേർന്ന ഒരു രചന  സമ്പ്രദായമാണ് അദ്ദേഹം പിൻതുടർന്നത് '   മെറ്റൽ റിലീഫ് / sറാക്കോട്ട    തുടങ്ങിയ ശില്പ നിർമ്മാണ രീതിയിലും /ബാത്തിക് രചനാരീതിയിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു..... ജലച്ചായത്തിലും എണ്ണച്ചായത്തിലുമാണ് അദ്ദേഹത്തിന്റെ ആദ്യകാല രചനകൾ              KCS പണിക്കർ      പരിചയപ്പെടുത്തിയ " തന്ത്രിക് രീതിയും "അദ്ദേഹം പരീക്ഷിച്ചു   1937-ൽ കൊല്ലം ജില്ലയിലെ പെരിനാട് മങ്കലത്ത് കുടുംബത്തിൽ ജനിച്ചു   . മദ്രാസ് കോളേജ് ഓഫ് ആർട്സ് ആന്റ് ക്രാഫ്റ്റിൽ നിന്നും   ചിത്രകലാ പഠനം  പ0ന കാലത്തു തന്നെ  " ശങ്കര ദർശന  "ത്ത...

Rembrandt

ഇമേജ്
ഒക്ടോബർ 4 റം ബ്രാന്റ് ചരമദിനം വെളിച്ചത്തിന്റെയും നിഴലിന്റെയും അനന്ത സാധ്യതകളെ തിരിച്ചറിഞ്ഞ് രചന നടത്തിയ ചിത്രകാരനാണ് റം ബ്രാന്റ്  .1606 ജൂലായ് 15ന് ഹോളണ്ടിലെ ലെയ്ഡണ എന്ന സ്ഥലത്ത് ജനനം    നിയമപണ്ഡിതനാക്കാനായിരുന്നു രക്ഷിതാക്കളുടെ മോഹം എന്നാൽ റംബ്രാൻറിനുള്ളിലെ സർഗ്ഗാത്മകമായ ഒരു മനസ്സ് ചിത്രകാരനിലേക്ക് സഞ്ചരിച്ചു    'ഇരുണ്ട പാശ്ചാത്തലത്തിലേക്ക് വാർന്നു വീഴുന്ന പ്രകാശത്തിന്റെ സൂഷ്മമായ വിന്യാസത്തിലൂടെ രൂപപ്പെട്ടു വരുന്ന അദ്ദേഹത്തിലെ കലാസൃഷ്ടികൾ അപാരമായ ഒരു ചാരുത പകർന്നു നൽകുന്നു     1632 മുതൽ 1642 വരെയുള്ള കാലയളവിൽ വരച്ച ചിത്രങ്ങൾ അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകളായ് അറിയപ്പെടുന്നു സ്വന്തം ഛായാചിത്രങ്ങൾ ധാരാളമായി വരച്ചു ചേർത്തിട്ടുണ്ട് ജീവിതത്തിൽ ധാരാളിത്വവും പാപ്പരത്വവും റം ബ്രാന്റിന് തിരിച്ചറിയാൻ കഴിഞ്ഞു. ബ്രഷും പെയിൻറും വരെ വിൽക്കേണ്ട ദരിദ്രാവസ്ഥ!       1669ഒക്ടോബർ 4ന് അന്തരിച്ചു. കശാപ്പുശാല, നൈറ്റ് വാച്ച്, ടൈറ്റസിന്റെ ഛായാചിത്രം/ ജൂത വധു ദി ഫിലോസഫർ തുടങ്ങി അനേകം മനോഹര ചിത്രങ്ങൾ റം ബ്ര...

സി.കെ.രാ

ഇമേജ്
 സി.കെ.രാ കേരളത്തിൻ്റെ ചിത്രകലാചരിത്രത്തിൽ പുതുതലമുറകൾക്ക് പ്രചോദനമായ് നിന്ന ശക്തമായ ചില വ്യക്തിത്വങ്ങളുണ്ട്.  സി.കെ.രാ എന്നറിയപ്പെട്ട സി.കെ.രാമകൃഷൺ നായർ എന്ന ചിത്രകാരൻ അതിൽ പ്രഗത്ഭനാണ് ഇന്നത്തെ അറിവു് അദ്ദേഹത്തെക്കുറിച്ചാവാം....... തിരുവല്ല ശങ്കര വേലിയിൽ തറവാട്ടിൽ രാമവർമ്മ കോയിത്തമ്പുരാന്റെയും കുഞ്ഞുട്ടിയമ്മയുടേയും മകനായി ജനിച്ചു.മാവേലിക്കര രവിവർമ്മ സ്കൂൾ ഓഫ് ആർട്സിൽ പഠനം     രാജാ രവിവർമ്മയുടെ മകനായിരുന്നു ഗുരു  പഠനശേഷം മുംബെയിലെ ബ്രിട്ടിഷ് ഇൻ ഫോർമേഷൻ വകുപ്പിൻ ജോലി നോക്കി. ജമിനീറോയിയുടെയും, നന്ദ ലാൽ ബോസിന്റെയും കീഴിൽ ചിത്രകലാ  പരിശീലനം നേടിയിട്ടുണ്ട് .... ഭാരതീയ ചിത്രരചനാ സങ്കേതത്തിൽ ആരംഭിച്ച കലാപ്രവർത്തനം തനതായ വ്യക്തിത്വം പുലർത്തുന്ന പുതുവഴികളിലേക്ക് പരിണമിക്കുകയായിരുന്നു ജലച്ചായത്തിലും എണ്ണച്ചായത്തിലും രാ വരച്ചുകൊണ്ടിരുന്നു എന്നാൽ വർണ്ണ പ്രയോഗം കൊണ്ട് സാന്ദ്രമായ രചനകൾ ജലച്ചായത്തിന്റേതാണ് എന്ന് അഭിപ്രായമുണ്ട്..... ജീവിതത്തിൽ ഏകനായിരുന്നു അദ്ദേഹം ജീവിതം കലക്കുവേണ്ടി മാറ്റി വെച്ച ഒരാൾ... അവിവാഹിതനായ രാ കലയുടെ ലക്ഷ്യങ്ങൾക്കു വേ...

രബീന്ദ്രനാഥ ടാഗോർ

ഇമേജ്
രബീന്ദ്രനാഥ ടാഗോർ നമുക്ക് ഗീതാഞ്ജലിയുടേയും ,ദേശീയ ഗാനത്തിന്റെയും രചയിതാവു് മാത്രമല്ല ;ഭാരതീയ ചിത്രകലയിൽ സ്വതന്ത്രമായ അന്വേഷണത്തിന്റെയും തനതായ ഒരു ചിത്രരചനാ ശൈലിയുടേയും വക്താവു കൂടിയാണ്. കവിതയിലും, നാടകത്തിലും, ഗാനരചനയിലും ,സംഗീതത്തിലുമായി അഭിരമിച്ചു നടന്ന അദേഹത്തിന്റെ പ്രതിഭ ചിത്രകലയുടെ മറ്റൊരു പുതിയ ലോകത്തേക്ക് ചാലുകീറി കുത്തിയൊഴുകി ഒരു മഹാപ്രവാഹമായി മാറുകയായിരുന്നു ...... അതു വരെ അദ്ദേഹം സ്വരൂപിച്ചിരുന്ന ചിന്തയുടെ ഒരു ലോകം 67-ാം വയസ്സിൽ കാൻവാസിലേക്ക് പകരുകയായിരുന്നു ...... 1861 മെയ് 7ന് കൽക്കട്ടയിലെ പ്രശസ്തമായ " ജൊറാഷങ്കോ " കുടുംബത്തിലാണ് ടാഗോർ ജനിച്ചത് 1879- മുതൽ ലണ്ടനിൽ പഠനം 1901-ൽ " ശാന്തിനികേതൻ "സ്ഥാപിച്ചു. ചരിത്രം ജ്യോതിശാസ്ത്രം, ആധുനിക ശാസ്ത്രം സംസ്കൃതം, കാളിദാസ കൃതികൾ, ജീവചരിത്രങ്ങൾ എന്നിവ പഠിച്ചു. 1913-ൽ അദ്ദേഹം     നോബേൽ സമ്മാനം   ലഭിച്ച ഏഷ്യയിലെ ആദ്യ വ്യക്തിയായി: കവിതകൾക്ക് സമാനമാണ് അദ്ദേഹത്തിന്റെ ചിത്രരചനയും  പ്രകൃതിയുടെ അജ്ഞേയ സൗന്ദര്യത്തെ പ്രസരിപ്പിക്കുന്നവയാണ് ടാഗോറിന്റെ രചനകൾ 1927 നും 39 നും ഇടയ്ക്ക് 1000...

ഗുസ്താവ് ക്ലിം പ്റ്റ്

ഇമേജ്
ജാപ്പാനീസ് ചിത്രകലയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നവീന ചിത്രകലയിൽ ത ന്റെതായ ഒരു രചനാരീതി അവതരിപ്പിച്ച ഓസ്ട്രിയൻ ചിത്രകാരനാണ് ഗുസ്താവ്്ക്ലിംപ്റ്റ്      സ്ത്രീ ശരീരത്തിന്റെ സൗന്ദര്യവും ,ഭൂഭാഗ ദൃശ്യങ്ങളും ഗുസ്താവിന്റ പെയിന്റിംഗുകളിൽ ധാരാളമായി കടന്നു വന്നു     ഭീമാകാരമായ ചുമരുകളിൽ ചിത്രമെഴുതിയാണ് അദ്ദേഹം ചിത്രരചനയിലേക്ക് കടന്നു വരുന്നത്.    കാമോത്സുകതയുണർത്തുന്ന ചിത്രങ്ങൾ എന്ന വിമർശനവും അദ്ദേഹത്തിന്റെ ചിത്രത്തിനു നേരെ ഉയർന്നിരുന്നു.     നഗ്ന രൂപങ്ങളുടെ രചന അദ്ദേഹത്തിനൊരു ഹരമായിരുന്നു    1862 ജൂലായ് 14ന്ന് ഓസ്ടിയയിലെ ബോംഗാർ ടിലാണ് അദ്ദേഹത്തിന്റെ ജനനം മറ്റു ചിത്രകാരൻമാരെപ്പോലെ " ആത്മ ചിത്രങ്ങൾ "വരക്കാൻ അദ്ദേഹം താത്പര്യം കാണിച്ചിരുന്നില്ല  നഗ്നചിത്രങ്ങൾ വരച്ചു എന്ന പേരിൽ അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു 1945ൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു "commentary on a non existent self portrait "  എന്ന ഒരു ലേഖനവും അദ്ദേഹം എഴുതിയിട്ടുണ്ട്   1911 ൽ.  "Death and life " എന്ന ചിത്രത്തിന് റോമി...

യൂസഫ് അറയ്ക്കൽ

ഇമേജ്
ചാവക്കാടിൻ്റെ മണ്ണിൽ നിന്നും ബാംഗ്ലൂരിലേക്ക് പറിച്ച് മാറ്റപ്പെടുകയും അവിടെ നിന്ന് ചിത്രകലയുടെ വിശാലമായ ആകാശത്തിലേക്ക് പടർന്ന് പന്തലിക്കുകയും ചെയ്ത കലാകാരനാണ് യൂസഫ് അറയ്ക്കൽ: .... ചിത്രകാരൻ മാത്രമല്ല ശില്പിയും കൂടിയാണ് അദ്ദേഹം 1944ൽ ഗുരുവായൂരിനടുത്ത് ചാവക്കാട് ജനനം ഉമ്മ പ്രശസ്തമായ അറയ്ക്കൽ തറവാട്ടിലെ അംഗം പിതാവ് കോഴിക്കോടും തലശ്ശേരിയിലുമായി ബിസിനസ് നടത്തിവന്നു. ചെറുപ്രായത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട യൂസഫിന്റെജീവിത പശ്ചാത്തലം പിന്നീട് ബാംഗ്ലൂരിലേക്ക് മാറ്റപ്പെട്ട .ജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെട്ടവന്റെ ആകുലതയും അമ്പരപ്പു :മെല്ലാം യൂസഫ് അറയ്ക്കലിന്റ കാൻവാസിൽ നിറഞ്ഞു നിന്നു: ........ .ഇരുട്ടും: വെളിച്ചവും ഇടകലർന്നു നിൽക്കുന്ന മ്ലാനമുഖങ്ങൾ: നഗരത്തിന്റെ തെരുവോരത്തെ ജീവിത ദു:ഖങ്ങൾ എപ്പോഴും ചിത്രതലത്തിൽ ഇടം പിടിച്ചു.         ഒരു തരം എക്സ്പ്രഷണിസ്റ്റ് രചനാരീതിയിൽ പിറന്നു വീഴുന്ന രൂപങ്ങൾ ..... കർണ്ണാടക ചിത്രകലാ പരിഷത്ത് കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നു് ചിത്രകലാ പഠനം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡിൽ ജോലി നോക്കി.        ...

പൂണിഞ്ചിത്തായ

ഇമേജ്
പി.എസ്.പുണിഞ്ചിത്തായ ജലച്ചായത്തിന്റെ സുതാര്യതയിലൂടെ പ്രകൃതിയുടെ മനോഹാരിത കാൻവാസിലേക്ക് പകർത്തുന്ന കർഷകനായ ചിത്രകാരനാണ് പി.എസ് പുണിഞ്ചിത്തായ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എനിക്ക് ഇദ്ദേഹത്തിന്റെ തൽസമയപെയിന്റിംഗ് കാണാൻ ഭാഗ്യമുണ്ടായത് പയ്യോളിയിൽ വെച്ച് അദ്ദേഹത്തിന്റെ പെയിന്റിംഗ് ഡമോൺ സ്ട്രേഷൻ നടന്നു. ആ രീതി ഒരു വിസ്മയം തന്നെയായിരുന്നു ഹാൻ മേഡ് പേപ്പറിൽ ജലം മുക്കി വാഷ്് ചെയ്ത് അങ്ങിങ്ങ് അല്പം കളറുകൾ തേച്ച് Blade കൊണ്ട് കോറിയും ചുരണ്ടിയും നിമിഷങ്ങൾക്കുള്ളിൽ ഒരു ഭൂഭാഗ ദൃശ്യം! പിന്നെ പല സ്ഥലത്തും അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടു  കാസർഗോഡ്     കാറഡുക്ക എന്ന സ്ഥലത്ത് താമസിക്കുന്ന   പുണ്ഡൂർ ശങ്കരനാരായണപണിഞ്ചിത്തായ എന്നാണ് മുഴുവൻ പേര് മൈസൂർ കാമരാജ ഫൈൻ ആർട്സിൽ നിന്ന് BFA ബിരുദം നേടി പുന കാലത്ത് തന്നെ ജഹാംഗീർ ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം നടത്തി. ചോള മണ്ഡലത്തിന് സമാനമായ " കാഞ്ചൻ ഗംഗ കലാഗ്രാമം" എന്ന പേരിൽ ചിത്രകാരൻമാർക്ക് താമസിച്ച് വരക്കാൻ ള്ള ഒരു റൂറൽ ആർട്ട് ഗാലറി സ്ഥാപിച്ചു. കല മാത്രമല്ല നൂതന ശൈലിയിഴുള്ള കൃഷിരീതിയും പരീക്ഷിക്കുന്നുണ്ട 1997ൽ കർണാടക സർക്കര...

അമൃതാ ഷെർഗിൾ

ഇമേജ്
കലാചരിത്രത്തിൽ കൊള്ളിയാൻ പോലെ മിന്നി മറഞ്ഞ അപൂർവ്വം ചിലപ്രതിഭകളുണ്ട്  ::   വിൻസന്റ് വാൻഗോഗ് , ടി.കെ.പത്മിനി, അമൃതാ ഷെർഗിൾ::... ഇവരെല്ലാം ചിത്രകലക്ക് അമൂല്യമായ സംഭാവനകൾ നൽകി മറഞ്ഞു പോയവരാണ്: 'ചിത്രകലയിൽ സ്ത്രീ സാന്നിദ്ധ്യം നന്നെ കുറവാണ് ഇന്ന് നമുക്ക് അമൃതാഷെർഗിൾ എന്ന അനുഗ്രഹീത ചിത്രകാരിയിലൂടെ കടന്നു പോകാം. 1913-ജനു വരി30-ന്സിംലയിൽ ജനിച്ച്  :ഇറ്റലിയിലും ഇന്ത്യയിലുമൊക്കെയായ് ജീവിതം പൂർത്തിയാക്കി.28 വർഷം മാത്രമേ അവർ ജീവിച്ചിരുന്നുള്ളൂ      ബ്രിട്ടീഷ് ചിത്രകാരനായ     ബെറ്റ് മാനിൽ  നിന്ന് ചിത്രകല അഭ്യസിച്ചു.ചെറുപ്പകാലം മുതൽക്കുതന്നെ ഹംഗറിയിലെ ചുറ്റുപാടുകൾ വരച്ചു പോന്നു.1929-ൽ പാരിസിലേക്ക് പോയി അവിടെ നിന്നും പി യാറെവയലന്റ് എന്ന ചിത്രകാരന്റെ കീഴിൽ ചിത്രകല അഭ്യസിച്ചു. 19-ാമത്തെ വയസ്സിൽ   " ഗ്രാന്റ് സലൂൺ ആർട്ട് അസോസിയേഷനിൽ " അംഗത്വം ലഭിച്ച ആദ്യത്തെ വനിത എന്ന ബഹുമതിക്ക് അർഹയായി           സാഹിത്യത്തിലും താൽപര്യമുണ്ടായിരുന്നു     ആശയ സംവാദം നടത്തി പുത്തനറിവുകൾ സമ്പാദിച്ചു. ഡോ സ്റ്റോ വിസ...

പ്രണയത്തിൻ്റെ സൂര്യകാന്തിപ്പൂക്കൾ: ...

ഇമേജ്
വിൻസൻറ് വാൻഗോഗ് വിടപറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ചിത്രകലയിലെ ആ 'രക്തസാക്ഷിത്വം' എന്നെന്നും നമ്മളെ ഒരു കുറ്റബോധത്തോടെ വേട്ടയാടിക്കൊണ്ടിരിക്കും ജുലായ് 29 അദ്ദേഹത്തിന്റെ ചരമദിനമാണ്  1853 ന് ഹോളണ്ടിലെ ഗ്രൂട്ട് സണ്ടർ ഗ്രാമത്തിലാണ് ജനനം. പുരോഹിതനാക്കാൻ രക്ഷിതാക്കൾ മോഹിച്ചെങ്കിലും അദ്ദേഹം ചിത്രകാരന്റെ വഴി തിരഞ്ഞെടുത്തിരുന്നു. ദാരിദ്ര്യവും പ്രണയ പരാജയങ്ങളും ചിത്രകലയോടുള്ള ഒടുങ്ങാത്ത ആസക്തിയും ഇഴചേർന്നു ഉന്മാദത്തിലേക്ക് വഴിമാറിയഒരു ജീവിതം!  ജീവിച്ചിരുന്ന കാലത്ത് അംഗീകരിക്കപ്പെടാതെ പോവുകയും മരണശേഷം അഘോഷിക്കപ്പെടുകയും ചെയ്യുന്ന അസാധാരണ അനുഭവമുള്ള ഒരു പ്രതിഭ"   തന്റെ ജീവിതം തന്നെ ഉരുക്കി ഒഴിച്ചതാണ് തന്റെ കാൻവാസുകൾ ' എന്നു് വാൻഗോഗ് പറയുന്നുണ്ട്. ആത്മാവിഷ്കാരത്തിന്റെ വഴി തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത് ശക്തമായ ബ്രഷ് സ്ട്രോക്കുകളിലൂടെ വെളിച്ചവും നിഴലും പ്രസരിപ്പിച്ച് രചിക്കുന്ന മനോഹരമായ രചനാരീതി' വാൻഗോഗ് നിരന്തരം വരച്ചുകൊണ്ടേയിരുന്നു  ദാരിദ്ര്യവും പ്രണയ നിരാസങ്ങളും ചുഴലി രോഗവും വാൻഗോഗിനെ തളർത്തി.തിയോ എന്ന സഹോദരൻ അദ്ദേഹത്തിന് തണലായി നിന്നു. ചിത്രങ്ങ...