#Paull KIee (പോൾ ക്ലീ)
പോൾ ക്ലേ PAUL KLEE (ജൂൺ 29) സ്മരണ ദിനം...... 'സ്വപ്ന സദൃശമായ വർണപ്രയോഗങ്ങളിലൂടെ ആസ്വാദക മനസ്സുകളെ അമ്പരപ്പിച്ച സ്വിസ് ചിത്രകാരനാണ് പോൾ ക്ലീ വര മാത്രമല്ല, കൊത്തുപണിയും പുസ്തകമെഴുത്തും സംഗീതവും അദ്ദേഹത്തിന് വഴങ്ങിയിരുന്നു. ചില്ലിലും, ജലച്ചായത്തിലുമൊക്കെ അദേഹം വരച്ചു 'ചിന്തോദ്ദീപകവും ഭ്രമാത്മകവുമായ ഒരു ലോകം ചിത്രകലയിൽ സൃഷ്ടിക്കുകയായിരുന്നു പോൾ ക്ലേ. ആദ്യകാല ഭൂപ്രദേശ രചനകൾക്ക് ഇംപ്രഷണി സവുമായി സാദൃശ്യമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഒരു പ്ര സ്ഥാനത്തിന്റെയും വക്താവാകാൻ ആഗ്രഹിച്ചിരുന്നില്ല. 'വികാരങ്ങളും വിചാരങ്ങളും, ഭാവനയും ഉൾച്ചേർന്ന നവീനമായ ഒരു ലോകം കലയിൽ സൃഷ്ടിക്കാൻ പോൾ ക്ലേക്ക് കഴിഞ്ഞു. ക്യൂബിസത്തിനും, സർറിയലിസത്തിനും, എക്സ്പ്രഷണിസത്തിനും പ്രചോദനമായിരുന്നു ക്ലേയുടെ രചനകൾ. 1879 ഡിസംബർ 18ന് സ്വിറ്റ്സർലണ്ടിലെ മുൻ ചെൻ ബുച്സി യിലാണ് അദ്ദേഹം ജനിച്ചത് 1898 ൽ മ്യൂണിച്ച് അക്കാദമിയിൽ നിന്നും ചിത്രകല അഭിസിച്ചു - ഇറ്റലിയിലേക്ക് യാത്ര തിരിക്കുകയും ചിത്രകലാ...