#RamkimkerBaigeരാം കിങ്കർ ബെയ്ജ്
രാം കിങ്കർ ബെയ്ജ്
ജോണി നെപ്പോലെ, എ.അയ്യപ്പനെപ്പോലെ അരാജക ജീവിതം തിരിച്ചെടുത്ത ചില പ്രതിഭാശാലികൾ നമുക്കുണ്ട് ജീവിച്ചിരുന്ന കാലം അവർ തിരിച്ചറിയപ്പെടാതെ;വാൻ ഗോഗിനെപ്പോലെ മരണശേഷം ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ' ദുർവിധി 'യിലേക്ക് നയിക്കപ്പെട്ട ചില പ്രതിഭാശാലികൾ നമുക്കുണ്ട് .......
. രാം കിങ്കർ ബെയ്ജ് എന്ന ലോകപ്രശസ്ത ശില്പി അങ്ങിനെ ഒരാളാണ് സ്വന്തം പ്രതിഭയും പ്രയത്നവും കൊണ്ട് പ്രശസ്തിയുടെ പടവുകൾ കയറിയ കലാകാരൻ
വിചിത്രമായിരുന്നു ആ ചിത്രകാരന്റെ ജീവിതം രാധാ റാണി എന്ന ഒരു സഹായിയോടൊത്ത് ജീവിതം നയിച്ചു '
ആധുനിക ഭാരതീയചിത്രകലയുടെ പിതാവായ അദ്ദേഹം ഇല്ലായ്മയുടെ ദുരിതക്കയങ്ങളിൽ നിന്ന് സർഗാത്മകതയുടെ വിസ്മയലോകത്തിലേക്ക് ആസ്വാദകനെവിളിച്ചുണർത്തി ...... '
1906 മെയ് 21ന്ന് പശ്ചിമ ബംഗാളിലെ ബാങ്കുറ എന്ന സ്ഥലത്ത് ജനിച്ചു.1925ൽ ശാന്തിനികേതനിൽ പ്രശസ്ത ശില്പിയായ നന്ദ ലാൽ ബോസി ന്റെ കീഴിൽ ചിത്രകലാ പരിശീലനം പിന്നീട് അവിടെ അധ്യാപകനായി ' ശാന്തി നികേതന്റെ വളർച്ചയിൽ അദ്ദഹം വഹിച്ചപങ്ക് സ്തുത്യർഹമാണ്
ബാംഗ്ലൂർ കൽക്കത്ത, ദൽഹി തുടങ്ങി വിവിധ സ്ഥലങ്ങളിലെ ഗാലറികളിൽ അദ്ദേഹത്തിന്റെ വലുതും ചെറുതുമായ ശില്പങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട് "സന്താൾ ഫാമിലി "' ദണ്ഡിയാത്ര" ടാഗോർ, സുജാത, തുടങ്ങിയ ശില്പങ്ങൾ ലോക പ്രശസ്തമാണ്
1970-ൽ രാജ്യം അദ്ദേഹത്തിന്" പത്മഭൂഷൺ നൽകി ആദരിച്ചു, 1976-ൽ കേന്ദ്ര ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, ദേശീയോത്ത മ പുരസ്കാരം, 1979-ൽ ഡി-ലിറ്റ് മുതലായ ബഹുമതികളെല്ലാം അദ്ദേഹത്തെത്തേടി വന്നിട്ടുണ്ട് 1980 ആഗസ്ത് 2 ന് രോഗത്താലും ദാരിദ്യ്രത്താലും വേട്ടയാടപ്പെട്ട ആ കലാകാരൻ അന്തരിച്ചു.
രാജൻ കാരയാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ