A.S എന്ന ഏകാന്ത പഥികൻ.....

എ എസ് എന്ന ചിത്രകാരൻ
സ്മരണ: ....

വ്യഥിതമായ ജീവിത വഴികളിലൂടെ കടന്നു വന്ന് വ്യത്യസ്തമായ രചനാരീതികളിലൂടെ സഞ്ചരിച്ച് കേരളീയ രേഖാചിത്രണ കലയുടെ ഉയരങ്ങൾ കീഴടക്കിയ പ്രതിഭാശാലിയാണ് അത്തിപ്പറ്റ ശിവരാമൻ നായർ എന്ന   
എ.എസ് നായർ   ....
വി.എസ്. ഖണ്ഡേക്കറുടെ" യയാതി'' എന്ന ഇതിഹാസാഖ്യാന നോവലിനു വേണ്ടി വരച്ച ഒറ്റച്ചിത്രം മതി അദ്ദേഹത്തെരേഖാചിത്രകലയുടെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ ......... ഭാരതീയചിത്രകലാ ശൈലിയും ശില്പകലാ ശൈലിയും ഇഴചേർന്ന് നിൽക്കുന്ന ഒരു താളാത്മകത അദ്ദേഹത്തിന്റെ രേഖകളിൽ ദൃശ്യമാണ് വിജയൻ മാഷ് സൂചിപ്പിച്ചതു പോലെ അജന്താ ചിത്രങ്ങളുടെ രേഖാവിന്യാസവും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.
കറുപ്പിന്റെ കരുത്തിൽ കരുപ്പിടിപ്പിച്ച രേഖകളിലൂടെ വിടർന്ന കണ്ണുകളുമായ് നിൽക്കുന്ന സ്ത്രീരൂപങ്ങൾ കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കും.''
പ്രകൃതിയുടെ താളക്രമം തിരിച്ചറിഞ്ഞ് പാശ്ചാത്തല ചിത്രീകരണം നിർ വന്നിക്കുന്ന തിലും സമർത്ഥനാണ് എ.എസ് എന്ന് നോവലുകൾക്ക് വരച്ച ചിത്രങ്ങൾ കണ്ടാൽ മനസ്സിലാകും        രേഖകളുടെ ധാരാളിത്വം  എ എസിന്റെ ഒരു പ്രത്യേകതയാണ് രേഖകൾ തമ്മിൽ പിണഞ്ഞ് ത്രിമാന സ്വഭാവം സൃഷ്ടിക്കുന്നു ... - .ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു വേണ്ടി വരച്ച ചിത്രങ്ങൾ ഏറെ മികവു പുലർത്തുന്നു.പാലക്കാടിന്റെ പശ്ചാത്തലം കഥാകാരൻ ഉൾക്കൊണ്ടതു പോലെ കഥാപാത്രങ്ങളെ എ.എസ് ഉംഹൃദയത്തോട് ചേർത്തു വെച്ചു.
ആധുനിക എഴുത്തുകാരായ മുകുന്ദനും 'കമലാദാസിനുമൊക്കെ വേണ്ടി എ.എസ് വരച്ചു   'അന്യഭാഷാ നോവലുകളായ പ്രഥമ പ്രതിശ്രുതി, ഭുജം കയ്യന്റെ ദശാവതാരം തുടങ്ങിയ നോവലുകൾക്കും രേഖാചിത്രം തയ്യാറാക്കി.മൂർച്ചയുള്ള ഹാസ്യം തുളുമ്പുന്ന കാർട്ടൂണുകളും എസ് സൃഷ്ടിച്ചു
. 1936ൽ ചെർപ്പുളശേരി കാറൽമണ്ണയിൽ ജനനം മദിരാശി സ്കൂൾ ഓഫ് ഫൈൻ ആട് സിൽ ചിത്രകലാ പ0നം -1961- മുതൽ 30 വർഷത്തോളം മാതൃഭുമി'യിൽ ചിത്രകാരൻ ഈ കാലയളവിൽ അനേകം കഥാപാത്രങ്ങൾക്ക് ജന്മം നൽകി.
പ്രശസ്ത ചിത്രകാരൻമാരായ നമ്പൂതിരിക്കും, എം വി ദേവനും എം ഭാസകര നുമിടയിൽ രേഖാചിത്രരചനയിൽ തന്റേതായ ഒരിടം എ എസ് കണ്ടെത്തി .
1988 ജനുവരി 30 ന് അദ്ദേഹം അന്തരിച്ചു.
രാജൻ കാരയാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ടി.കെ പത്മിനി

വരയിലെ രാജകുമാരൻ :...