ബാലൻ നമ്പ്യാർ ( ശില്പി)

ശില്പി ബാലൻ നമ്പ്യാർ

അനുഷ്ഠാന കലകളുടെ ആത്മചൈതന്യം ആവാഹിച്ചെടുത്ത കലാസൃഷ്ടികളാണ് ബാലൻ നമ്പ്യാരുടേത്.ജന്മം കൊണ്ട് കേരളീയനായ ബാലൻ നമ്പ്യാരുടെ പ്രശസ്തി ലോകം മുഴുക്കെ നിറഞ്ഞു നിൽക്കുന്നു .....
ശില്പകല മാത്രമല്ല, ഛായാഗ്രഹണ കല, ചിത്രകല, നാടൻ കല എന്നിവയിലെല്ലാം ബാലൻ നമ്പ്യാർ കഴിവ് തെളിയിച്ചിട്ടുണ്ട്.'' കണ്ണൂർ ജില്ലയിലെ കണ്ണപുരത്താണ് നമ്പ്യാരുടെ ജനനം സ്കൂൾ പഠനശേഷം ആന്റണി മാസ്റ്ററുടെ മേൽനോട്ടത്തിൽ നടന്നുവരുന്ന " യൂണിവേഴ്സൽ ആർട്സിൽ " ചിത്രകല പഠനത്തിനെത്തി. പിന്നീട് കെ.സി.എസ് പണിക്കരുമായുള്ള സൗഹൃദം ഉയർച്ചയിലേക്കുള്ള വഴി തുറന്നു .... 1971-ൽ ബാഗ്ലൂരിൽ താമസമാക്കി തന്റെ കലാസപര്യകൾ തുടരുന്നു... ഇരുമ്പും, കല്ലും, സ്റ്റീലും, കോൺക്രീറ്റുമെല്ലാം ബാലൻ നമ്പ്യാരുടെ ശില്പവിദ്യക്ക് - വഴങ്ങുന്നു....            വേരറ്റുപോകുന്ന നാടൻ കലകളെക്കുറിച്ചുള്ള ഗവേഷണവുമായി ബാലൻ നമ്പ്യാർ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്        ദൽഹിയിലെ ഗാലറി ഓഫ് മോഡേൺ ആർട്ട്, മദ്രാസ്, രാജസ്ഥാൻ കൊൽക്കത്ത തുടങ്ങി ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ശില്പങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്........

രാജൻ കാരയാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ടി.കെ പത്മിനി

വരയിലെ രാജകുമാരൻ :...