ടി.കെ പത്മിനി

Tk. പത്മിനി

.ഒരിക്കൽക്കൂടി പരിചയപ്പെടുത്തുകയാണ് ടി.കെ.പത്മിനി എന്ന കേരളത്തിന്റെ സ്വന്തം ചിത്രകാരിയെ.....
വരകളുടേയും വർണ്ണപ്രയോഗങ്ങളുടെയും മൗലികത കൊണ്ട് വേറിട്ടു നിൽക്കുന്ന രചനകളാണ് പത്മിനിയുടേത്. കേരളീയചിത്രകലയിൽ ഇത്രയും തീഷ്ണമായി ഇടപെട്ട സ്ത്രീ സാന്നിദ്ധ്യം വേറെയില്ല എന്നു തന്നെ പറയാം
ഭാരതീയ ചിത്രകലയിൽ അമൃതാ ഷെർഗിളിന്റെ ഇടപെടൽ പോലെ ശ്രദ്ധേയം..... ഹ്രസ്വമായ ജീവിതകാലയളവിൽ ഭാരതീയചിത്രകലയിൽ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. പ്രകൃതിയും മനുഷ്യനും മാതൃത്വവും അവരുടെ ചിത്രങ്ങളിൽ നിറഞ്ഞു........ ദു:ഖം ഘനീഭവിച്ച മുഖഭാവങ്ങളുള്ള മനുഷ്യർ ചിത്രതലത്തിൽ ഇടം തേടി തികച്ചും ഗ്രാമീണമായ നിഷ്ക്കളങ്കത പത്മിനിയുടെ രേഖകളിൽ കാണാമായിരുന്നു. 
കറുപ്പും നീലയും ' പരസ്പരം ഇടകലർന്നു് നിൽക്കുന്ന പാശ്ചാത്തലത്തിൽ അശാന്തരായ മനുഷ്യ രൂപങ്ങൾ നിറഞ്ഞു നിൽക്കുന്ന ത്കാണാം
അവസാനകാലത്ത് വരക്കപ്പെട്ട   
   "പട്ടം പറത്തുന്ന പെൺകുട്ടിയിൽ "  പ്രതീക്ഷയുടെ മേഘപടലങ്ങളിലേക്ക് തെന്നി നീങ്ങുന്ന പട്ടത്തിന്റെ ചരടിലേക്ക് എത്തിപ്പിടിക്കുന്ന കുട്ടിയെ കാണാം.....
 അകാലത്തിൽ പൊലിഞ്ഞു പോയ പത്മിനിയുടെ ഉൾപ്രപഞ്ചത്തിൽ നിന്നും വളരെ കുറച്ചു മാത്രമേ നമുക്ക് ലഭിച്ചിട്ടുള്ളൂ........ മാതൃ സ്നേഹത്തിന്റെ ഉൾത്തുടിപ്പുകൾ കാൻവാഡിലേക് പകർന്ന് പത്മിനി തിരിച്ചു പോയപ്പോൾ കേരളം നവീനമായമറ്റൊരു ഭാവുകത്തിലേക്ക് കാലെടുത്ത് വെക്കുകയാ യിരുന്നു .... അർഹിക്കുന്ന അംഗീകാരം ഈ ചിത്രകാരിക്ക് ലഭിച്ചിട്ടില്ല എന്ന് പറയാം ശ്രീ സുസ്മേഷ് ചന്ദ്രോത്തിന്റെ സിനിമ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.
1940' മെയ് 12നാണ് ടി.കെ.പത്മിനിയുടെ ജനനം.   പൊന്നാനി താലൂക്കിലെ കാലടിയിലുള്ള കാടഞ്ചേരി തറവാട്ടിൽ
1956 ൽ പൊന്നാനി Av ഹൈസ്കൂളിൽ SSLC, 1961 ൽ മദ്രാസ് കോളേജ് ഓഫ് ഫൈൻ ആർട്സ ആൻഡ് ക്രാഫ്റ്റിൽിൽ നിന്നും 1965 ൽ പെയിന്റിംഗിൽ ഒന്നാം റാങ്കോടെ പാസ്സായി
ആർട്ടിസ്റ്റ് നമ്പൂതിരിയുടേയും KCS പണിക്കരുടേയും ശിഷ്യത്വം   1965 ൽ അസോസിയേഷൻ ഓഫ് യങ്ങ് പെയിന്റേർ സ് പുരസ്കാരം
ബോംബെ ആട്സ് സൊസൈറ്റിയിലും ദൽഹി നാഷണൽ എക്സിബിഷനിലും ചിത്രം പ്രദർശിപ്പിച്ച ആദ്യ വനിത
അമ്മയും കുഞ്ഞും പരമ്പര
പട്ടം പറപ്പിക്കുന്ന പെൺകുട്ടി
സ്മശാനഭൂമി
ശീർഷകമില്ലാത്ത നിരവധി രേഖാചിത്രങ്ങളും പെയിന്റിംഗുകളും പത്മിനി രചിച്ചിട്ടുണ്ട്.

രാജൻ കാരയാട്
."

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വരയിലെ രാജകുമാരൻ :...