വരയുടെ പരമശിവൻ::..
"വരയുടെ പരമശിവൻ " ......
അനിതരസാധാരണമായ പ്രതിഭാ വിലാസം കൊണ്ട് അനുഗ്രഹീതനാണ് കരുവാട്ടു മനക്കൽ വാസുദേവൻ നമ്പൂതിരി എന്ന മലയാളികളുടെ "Artist Namboodiri
'വരയുടെ പരമശിവൻ എന്ന് വി.കെ.എൻ ഉം "മഹാസിദ്ധിയുള്ള ഒരാൾ ' എന്ന് എം ടി. യും വിശേഷിപ്പിച്ച മലയാളിയുടെ പുണ്യമാണ് ഈ മനുഷ്യൻ
വരയുടെ നൈസർഗ്ഗികമായ ഒഴുക്കിൽ പുനർജനിച്ചത് എത്രയെത്ര കഥാപാത്രങ്ങൾ....... രണ്ടാമൂഴം, കാവാലത്തിന്റെ കാവ്യ നാടകങ്ങൾ, ബഷീറിന്റെ കഥാപാത്രങ്ങൾ മലയാറ്റൂരിന്റെ, തകഴിയുടെ, മുകുന്ദന്റെ 'വിജയന്റെ എത്രയെത്ര കഥാപാത്രങ്ങളാണ്ഈ വിരലുകളിൽ നിന്നും വാർന്നു വീണത്.....
ഭാവ പ്രധാനമാണ് ഓരോ ചിത്രവും കാലത്തിന്റെ സൂഷ്മമായ സ്പന്ദനങ്ങൾ..... കഥാപാത്രസൃഷ്ടിയിൽ കൃത്യതയോടെ അടയാളപ്പെടുത്താൻ നമ്പൂതിരിക്ക് കഴിയുന്നു
കാലദേശങ്ങൾ ഏതായാലും ആടയാഭരണങ്ങളും വസ്ത്രധാരണ രീതികൾ വരെ തനതു രീതിയിൽ വരച്ചു ചേർക്കാൻ അദ്ദേഹത്തിന് കഴിയുന്നു....... ഒരു രേഖാചിത്ര സംസ്കാരത്തിന്റെ തിരിച്ചറിവുമായി നമ്പൂതിരി യാത്ര തുടരുന്നു..... സ്ത്രീസൗന്ദരിന്റെ മാദക ഭാവങ്ങളും ശരീരവടിവുകളും ഇത്രയും ചാരുതയോടെ ആവിഷ്കരിച്ച രേഖാചിത്രകാരൻമാർ ഉണ്ടാവില്ല ..... നമ്പൂതിരിച്ചിത്രങ്ങൾ പലതും അത്യുക്തി കലർന്ന ശൈലീ വൽക്കരണമാണെന്ന് വിജയകുമാർ മേനോൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.....
1925 സെപ്തംബർ 13ന് പൊന്നാനി കരുവാട്ടുമനയിൽ പരമേശ്വരൻ നമ്പൂതിരിയുടേയും ശ്രീദേവീ അന്തർജനത്തിന്റെയും മകനായി നമ്പൂതിരി ജനിച്ചു.
സംസ്കൃതവും വൈദ്യവും പഠിച്ചു.
ചെന്നയിലെ സ്കൂൾ ഓഫ് ആർട്സിൽ നിന്നും ചിത്രകല അഭ്യസിച്ചു.
1960-ൽ മാതൃഭുമിയിൽ ചിത്രകാരൻ, 1980-ൽ കലാകൗമുദി യിൽ എത്തി. "സമകാലിക മലയാളം " ഭാഷാപോഷിണി എന്നിവയിലും ഇല്ലസ്ട്രേഷൻ ചെയ്തു വരുന്നു.
രണ്ടു തവണ ലളിതകലാ അക്കാദമി സാരഥ്യം വഹിച്ചു. അരവിന്ദന്റെ 'ഉത്തരായനംത്തിന്റ കലാസംവിധാനത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കെ.സി.എസ് പണിക്കർ വിഭാവനം ചെയ്ത "ചോഴ മണ്ഡല്ത്തിലെ അംഗം ......
കൊച്ചിയിലെ കേരള കലാപീഠത്തിൽ ദേവൻ്റെ സഹപ്രവകർത്തകൻ
'രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചിട്ടുണ്ട് ചിത്രരചന കൂടാതെ ചെമ്പുതകിടിൽ മഹാഭാരതകഥകൾ തീർത്ത് തന്റെ കൈകൾക്ക് ശില്പകലയും വഴങ്ങുമെന്ന് തെളിയിച്ചു.
എത്ര എഴുതിയാലും അവസാനിക്കാത്ത അറിവായി അനുഭവമായി അത്ഭുതമായി നമ്പൂതിരി എന്ന പ്രതിഭ തന്റെ കലാജീവിതം തുടർന്നു കൊണ്ടേയിരിക്കുന്നു .......
രാജൻ കാരയാട്
'
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ