#AmrithaShergilഅമൃതാ ഷെർഗിൾ
കലാചരിത്രത്തിൽ കൊള്ളിയാൻ പോലെ മിന്നി മറഞ്ഞ അപൂർവ്വം ചിലപ്രതിഭകളുണ്ട് :: വിൻസന്റ് വാൻഗോഗ് , ടി.കെ.പത്മിനി, അമൃതാ ഷെർഗിൾ::... ഇവരെല്ലാം ചിത്രകലക്ക് അമൂല്യമായ സംഭാവനകൾ നൽകി മറഞ്ഞു പോയവരാണ്: 'ചിത്രകലയിൽ സ്ത്രീ സാന്നിദ്ധ്യം നന്നെ കുറവാണ്
ഇന്ന് നമുക്ക് അമൃതാഷെർഗിൾ എന്ന അനുഗ്രഹീത ചിത്രകാരിയിലൂടെ കടന്നു പോകാം. 1913-ജനു വരി30-ന്സിംലയിൽ ജനിച്ച് :ഇറ്റലിയിലും ഇന്ത്യയിലുമൊക്കെയായ് ജീവിതം പൂർത്തിയാക്കി.28 വർഷം മാത്രമേ അവർ ജീവിച്ചിരുന്നുള്ളൂ
ബ്രിട്ടീഷ് ചിത്രകാരനായ ബെറ്റ് മാനിൽ നിന്ന് ചിത്രകല അഭ്യസിച്ചു.ചെറുപ്പകാലം മുതൽക്കുതന്നെ ഹംഗറിയിലെ ചുറ്റുപാടുകൾ വരച്ചു പോന്നു.1929-ൽ പാരിസിലേക്ക് പോയി അവിടെ നിന്നും പി യാറെവയലന്റ് എന്ന ചിത്രകാരന്റെ കീഴിൽ ചിത്രകല അഭ്യസിച്ചു.
19-ാമത്തെ വയസ്സിൽ " ഗ്രാന്റ് സലൂൺ ആർട്ട് അസോസിയേഷനിൽ " അംഗത്വം ലഭിച്ച ആദ്യത്തെ വനിത എന്ന ബഹുമതിക്ക് അർഹയായി സാഹിത്യത്തിലും താൽപര്യമുണ്ടായിരുന്നു ആശയ സംവാദം നടത്തി പുത്തനറിവുകൾ സമ്പാദിച്ചു. ഡോ സ്റ്റോ വിസ്കിയുടെ "കുറ്റവും ശിക്ഷയും "അമൃതയെ ആഴത്തിൽ സ്വാധീനിച്ചു. ടാഗോറിന്റെ സമാധാന സന്ദേശവും ടോൾസ്റ്റോയിയുടെ 'മാനവികത'യും അമൃതയെ പ്രചോദിപ്പിച്ചു.
ചിത്രകലയിൽ പോൾ ഗോഗേന്റെ വർണ പ്രയോഗം അമൃതയെ ഏറെ ആകർഷിച്ചു. മട്ടാഞ്ചേരി കൊട്ടാരത്തിലെ ചുമർച്ചിത്രങ്ങളും കഥകളിയും ഭരതനാട്യവുമൊക്കെ അമൃതയുടെ ചിത്രങ്ങൾക്ക് ഊർജ്ജം നൽകി.
സാധാരണ ജനങ്ങളുമായി ഇടപെട്ടു മണ്ണിലേക്ക് ഇറങ്ങി വരാൻ അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു 1938-ൽ ഡോക്ടർ വിക്ടർ ഏഗ നിനെ വിവാഹം കഴിച്ചു.1941 ഡിസംബർ 5ന് സന്നിപാത ജ്വരം ബാധിച്ച് മരണപ്പെടുകയായിരുന്നു ബ്രഹ്മചാരികൾ, വധുവിന്റ ചമയം,
ചന്തയിലേക്ക് പോകുന്ന ദക്ഷിണേന്ത്യൻ ഗ്രാമീണർ ,സ്ത്രീയുടെ കബന്ധം ,സിക്കു ഗായകർ ഗ്രാമ ദൃശ്യം യാചകർ , പഴം വിൽപ്പനക്കാർ തുടങ്ങി അനുഭൂതി ദായകങ്ങളായ നിരവധി രചനകൾ അമൃതാ ഷെർഗിളിന്റേതായിട്ടുണ്ട്.
സ്നേഹത്തോടെ ആശംസകളോടെ.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ