അബനീന്ദ്രനാഥ ടാഗോർ
രആഗസ്റ്റ് 7
അബ നീന്ദ്ര നാഥ ടാഗോറിന്റെ ജന്മദിനം
ഭാരതീയചിത്രകലയിൽ നവോത്ഥാനത്തിന്റെ അലകൾ സൃഷ്ടിച്ച കലാകാരനാണ് അ ബനീന്ദ്രനാഥ ടാഗോർ " ബംഗാൾ മുവ്മെന്റ് " എന്ന റിയപ്പെടുന്ന ഒരു പ്രസ്ഥാനത്തിലൂടെ ഭാരതീയചിത്രകലയെ ആധുനികതയിലേക്ക് നയിക്കാൻ അദ്ദേഹത്തിനും ശിഷ്യഗണങ്ങൾക്കും കഴിഞ്ഞു
.1871 ആഗസ്ത് 7 ന് ബംഗാളിലെ പ്രസിദ്ധമായ ടാഗോർ കുടുബത്തിലാണ് ജനനം, രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരീ പുത്രനാണ്....... അച്ഛനിൽ നിന്നാണ് ആദ്യം ചിത്രകലയുടെ ബാലപാഠം അദ്ദേഹം ഹൃദിസ്ഥമാക്കുന്നത്
കൊൽക്കത്ത സ്കൂൾ ഓഫ് ആർട്സ് പ്രിൻസിപ്പളായ ഇറ്റാലിയൻ ചിത്രകാരൻ സിഞ്ചോ ർ ഓർഗിൽ ഹാർഡിൽ നിന്നും ഇംഗ്ലീഷ് ചിത്രകാരനായ ചാൾസ് പാൽ മറിൽ നിന്ന് എണ്ണച്ചായവും പഠിച്ചു.
പെയിന്റിംഗ് മാത്രമല്ല, കവിതയും രേഖാചിത്രരചനയും അബ നീന്ദ്രന് വഴങ്ങുമായിരുന്നു.രവീന്ദ്രനാഥ ടാഗോറിന്റെ "ചിത്രാംഗദ "ക്ക് രേഖാചിത്രമൊരുക്കിയത് ടാഗോറായിരുന്നു. ' '
ഇ ബി - ഹാവലിന്റെ ശിക്ഷണത്തിൽ മുഗൾ - രജപുത്ര ശൈലി വശത്താക്കി കൊൽക്കത്തയിൽ ആരംഭിച്ച
"ഇന്ത്യൻ സ്കൂൾ ഓഫ് ഓറിയന്റൽആർട്ട് ആധുനിക ഇന്ത്യൻ ചിത്രകലക്ക് ഒരു മാർഗ്ഗദർശനമയിരുന്നു ......ബംഗാളിയിൽ അ അദ്ദേഹം എഴുതിയ "ഷ സാംഗൻ " എന്ന ഗ്രന്ഥം ഭാരതീയചിത്രകലയുടെ ഒരു പ്രാമാണിക ഗ്രന്ഥമാണ
്. ബുദ്ധഭിക്ഷു, ഭാരത് മാതാ, ഔറംഗസീബ്, ഷാജഹാൻ, സന്ധ്യ ദീപം, തുടങ്ങി മനോഹരമായ നിരവധി ചിത്രങ്ങൾ അ ബനീന്ദ്രനാഥ ടാഗോർ വരച്ചിട്ടുണ്ട്. 1951 ൽ അദ്ദേഹം അന്തരിച്ചു.
രാജൻ കാരയാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ