മത്തീസെയുടെ ലോകം.....
ശിശുസഹജമായ നിഷ്കളങ്കതയോടെ ഭാവനയുടെ അപാരതയിലൂടെ ഒഴുകിനടന്ന് സ്വച്ഛന്ദമായി ചിത്രരചന നടത്താൻ കഴിയുക എന്നത് ഒരു സൗഭാഗ്യമാണ് ആനന്ദമാണ് പാബ്ലോ പിക്കാസോ അത് തിരിച്ചറിഞ്ഞിരുന്നു 'ഏറ്റവും കരുത്തുറ്റ കലാസൃഷ്ടികളല്ലാം ഏറ്റവും ലളിതമായിരിക്കും 'എന്നു പറയാറുണ്ട് ഹെന്റി മത്തിസെ (Henri Matisse) എന്ന ഫ്രഞ്ച്ചിത്രകാരന്റെ ജീവിതവും അനുഭവങ്ങളും നമുക്ക് വിചിത്രമായി തോന്നാം ഡ്രാഫ്റ്റ് മാനും, ശില്പിയും പ്രിന്റു മേക്കറുമൊക്കെയായിരുന്ന മത്തീസ് വളരെ വൈകിയാണ് ചിത്രകലയോട് അടുക്കുന്നത് 1869-ൽ ജനിച്ച അദ്ദേഹം നിയമ പഠനം പൂർത്തിയാക്കി. വളരെ യാദൃശ്ചികമായാണ് ചിത്രകലയിലേക് തിരിഞ്ഞത് രോഗബാധിതനായ അദേഹത്തിന് 'സമയം കളയാൻ' മാതാവ് ഏൽപിച്ച കളർ പെട്ടിയും ബ്രഷുകളും മത്തിസി ലെ ചിത്രകാരനെ പുതിയൊരു ജീവിതത്തിലേക്ക് വഴി തിരിച്ചുവിട്ടു.
പ്രകൃതിയെ അനുകരിക്കുകയല്ല വ്യാഖ്യാനിക്കുകയാണ് വേണ്ടതെന്ന ദർശനം അദ്ദേഹത്തിന്റെ മനസ്സിൽ ദൃഢമായി പതിഞ്ഞിരുന്നു. സെസാനും ,ഗോഗേനു മൊക്കെ അദ്ദേഹത്തിന് പ്രചോദനമായി.ഇംപ്രഷനിസത്തിൽ തുടങ്ങിയ മത്തീസ് "ഫാവിസം " എന്ന പുതിയ പ്രസ്ഥാനത്തിന്റെ ഉപജാതാക്കളിൽ ഒരാളായി മാറി. കലാകാരൻ സ്വന്തം കാഴ്ചപ്പാടിനോട് നീതി പുലർത്തണം എന്ന് മത്തിസിന് നിർബന്ധമായിരുന്നു. ആദ്യകാലത്ത് വരച്ച 'അത്താഴ മേശ ' എന്ന ചിത്രം അദ്ദേഹത്തിന് പ്രശസ്തിക് പകരം കുപ്രശസ്തിയാണ് നേടിക്കൊടുത്തത്.കലയിൽ യാഥാസ്ഥിതികരായ നിരുപകൻമാരും കലാകാരൻമാരും അദ്ദേഹത്തിന്റെ ചിത്രങ്ങൾ തിരിച്ചറിയാൻ വൈകി.തന്റെ കാൻവാസിനു മുൻപിൽ നിന്ന് സമയങ്ങളോളം മത്തീസ്അസ്വസ്ഥത പ്രകടിപ്പിക്കുകയും അക്ഷമനാകുകയും ചെയ്യുമായിരുന്നു.
അമ്മമാരും കുഞ്ഞുങ്ങളും വരച്ചുകൊണ്ടിരുന്ന പാഠശാലയിൽ അവരോടൊപ്പമിരുന്ന് വരക്കുക മത്തിസിന് രസമായിരുന്നു. വുമൺ വിത്ത് ഹാറ്റ്, ബ്ലു സ്റ്റോട്ട് ആൻഡ് ലെമൺ, ഓപ്പൺ വിൻഡോ, യെല്ലോകർട്ടൻ, തുടങ്ങിയ ചിത്രങ്ങൾ പ്രശസ്തമാണ്. 1954 നവംബർ 30 ന് ഹെന്റി മത്തീസ് അന്തരിച്ചു.
രാജൻ കാരയാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ