#Lady with lamp....H.L Heldankar

#Lady with Lamp glow of hope
 (വിളക്കേന്തിയ വനിത)

വെളിച്ചത്തിന്റെയും നിഴലിന്റെയും വിദഗ്ദമായ വിന്യാസം കൊണ്ട് മനോഹരമായി രൂപപ്പെടുത്തിയ ഒരു ജലച്ചായ ചിത്രമാണ്
 SL. ഹെൽഡങ്കറുടെ
 " വിളക്കുമായി നിൽക്കുന്നവനിത " എന്ന പ്രസിദ്ധമായ ഈ ചിത്രം   'Lady with The Lamp"   (GLow of Ho pe) എന്നും വിളിക്കപ്പെടുന്നു   

1945 നും 46 നു മിടയിലാണ് ഈ ചിത്രത്തിന്റെ രചന നടന്നിരിക്കുന്നത്  ഭാരതീയമായ രീതിയിൽ വസ്ത്രം ധരിച്ച രീതിയിലാണ് സ്ത്രീ വിളക്കുമായി നിൽക്കുന്നത് വസ്ത്രത്തിലും മുഖത്തും പ്രസരിക്കുന്ന പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകൾ അതിസൂഷ്മമായി അടയാളപ്പെടുത്തിയിരിക്കുന്നു   കൈവിരലുകളിലൂടെ പുറമേക്ക് പ്രസരിക്കുന്ന രക്തവർണ്ണം പോലും കൃത്യമായി വരച.....

ചിത്രകാരന്റെ മൂന്നാമത്തെ മകളായ    GIta Haldan Kar   തന്നെയാണ് ചിത്രത്തിന് മാതൃകയായ് നിന്നത്        
അവർക്ക് മൂന്ന് മണിക്കൂറോളം തുടർച്ചയായി ചിത്രകാരന്റെ മുൻപിലിരിക്കേണ്ടി വന്നു ചാരുതയാർന്ന ഈ ചിത്രം  തീർക്കാൻ.... (ഇപ്പോൾ കൃഷ്ണ കാന്ത് ഉപ് ലേഖർ എന്നറിയപ്പെടുന്നു)           ഇപ്പോഴും ഇൻറർനെറ്റിൽ പരതിയാൽ നെറ്റിൽ  "രവി വർമ്മചിത്ര  " മെന്ന പേരിലാണ് ഈ ചിത്രം കാണപ്പെടുന്നത്... മൈസൂരിലുള്ള ജഗ്‌മോഹൻ പാലസിലെ  "രാജേന്ദ്ര ആർട്ട് ഗാലറി "യിലാണ് ഈ ചിത്രം ഇപ്പോൾസൂക്ഷിച്ചിരിക്കുന്നത്

രാജൻ കാരയാട്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ടി.കെ പത്മിനി

വരയിലെ രാജകുമാരൻ :...