#D.P.Roy ChoudhuryD.P. റോയ് ചൗധരി
'':
ചില കലാസൃഷ്ടികൾ നാമറിയാതെത്തന്നെ മായ്ക്കാൻ കഴിയാത്ത വിധം മനസ്സിൽ സ്ഥാനം പിടിച്ചിരിക്കും;
ഊ രോപേരോ ചരിത്ര മോ അറിയാതെത്തന്നെ ..... അത്തരത്തിലുള്ള ഒരു കലാസൃഷ്ടിയാണ് ദേവീപ്രസാദ് റോയ് ചൗധരി എന്ന D P റോയ് ചൗധരിയുടെ "അദ്ധ്വാനിക്കുന്നവർ 'The triumph of labour എന്ന വെങ്കല ശില്പം ' തൊഴിലാളികളെക്കുറിച്ചും അധ്വാനത്തെക്കുറിച്ചും പരാമർശിക്കുമ്പോഴൊക്കെ ഈ ചിത്രം ശ്രദ്ധയിൽ വന്നിട്ടുണ്ട് എന്നാൽ വളരെ വൈകിയാണ് ഈ ശില്പിയെക്കുറിച്ച് വായിക്കാനിടയായത്.
1879 ഒക്ടോബർ 14 ന് ബംഗാളിലാണ് റോയ് ചൗധരിയുടെ ജനനം 'അനീന്ദ്രനാഥ ടാഗോറിന്റെ കീഴിൽ ചിത്രകലയും ശില്പകലയും അഭ്യസിച്ചു. .. ഭാരതീയ സാംസ്കാരിക സാമൂഹിക ജീവിതത്തിന്റെ സ്വത്വമുൾക്കൊണ്ട് പുതിയ അന്വേഷണങ്ങളിലൂടെ ചൗധരി ശില്പകലയിൽ തന്റേതായ ഒരു ഇടം കണ്ടെത്തി .
ഭാരതീയ പാരമ്പര്യത്തെ അന്തർദേശീയ കലാരംഗവുമായി കൂട്ടിയിണക്കുന്നതിൽ ചൗധരി വഹിച്ച പങ്ക് മഹത്തരമാണ്.1898-ൽ കലാനിരൂപകനായEBഹാവേലിന്റെയും അബ നീന്ദ്രനാഥ ടാഗോറിന്റെയും കൂടെ ഭാരതീയചിത്രകലയുടെ നവോത്ഥാനത്തിനു വേണ്ടി പരിശ്രമിച്ചു.
"അജന്താ " "എല്ലോറാ " ശില്പകലകളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് അദ്ദേഹം രചന നടത്തിയിട്ടുള്ളത്.
1929-ൽ മദ്രാസ് സ്കൂൾ ഓഫ് ആർട്സിന്റ തലവനായി നിയമിതനായി.ദണ്ഡിയാത്ര, അദ്ധ്വാനിക്കുന്നവർ, അനേകം ഗാന്ധി പ്രതിമകളും റോയ് ചൗധരി നിർമ്മിച്ചിട്ടുണ്ട്.ശില്പം കൂടാതെ, ടെമ്പറ, ജലച്ചായ രചനകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്
പത്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടണ്ട് 1975 ഒക്ടോ 14ന് അദ്ദേഹം അന്തരിച്ചു
.. രാജൻ കാരയാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ