#Nicholai Rorichനിക്കോളായ് റോറിച്ച്

നിക്കോളായ് റോറിച്ച്
Nikolai Roerich

മുൻപെ ന്നോ നടന്ന ഒരു പഠന യാത്രക്കിടയിലാണ് നിക്കോളായ് റോറിച്ചും അദ്ദേഹത്തിന്റെ അപൂർവ്വ ചാരുത വഴിയുന്ന പെയിന്റിംഗുകളും എന്റെ മനസ്സിൽ സ്ഥാനം പിടിക്കുന്നത് ....
അവാച്യമായ അനുഭൂതി പകരുന്ന ഒരു തരം വർണ്ണവിന്യാസം കൊണ്ട് മഞ്ഞുമലകളുടെ സൗന്ദര്യം റോറിച്ച് ആവിഷ്കരിച്ചിരിക്കുന്നു  '       റോറിച്ചിനെക്കുറിച്ചറിയാൻ അന്ന് മാർഗ്ഗങ്ങളില്ലാത്തതു കൊണ്ട് ചിത്രവും ചിത്രകാരനും സ്മരണകളുടെ കലവറയിലേക്ക് പിൻവാങ്ങി ''.... വിവര സാങ്കേതികത വളർന്നതോടെ അറിവുകൾസുലഭം - ....സെൻറ് പീറ്റേർസ് ബർഗിൽ ജനിച്ച റോറിച്ചിനെക്കുറിച്ചറിയാൻ എന്റെ റഷ്യൻ സുഹൃത്ത്   tatyanajuice   നോട് ചോദിക്കാമായിരുന്ന റഷ്യൻ ഭാഷ അറിയാത്തതുകൊണ്ട് അതിനും പറ്റില്ല. നെറ്റിൽ പരതിയ അറിവുകൾ പങ്കുവെക്കുന്നു. ഈ wall -ൽ എത്തുന്ന പ്രതിഭകൾ കൂടുതൽ അറിവുകൾ നമുക്ക് പകർന്നു തരും...'' '
1874 ഒക്ടോബർ 9 ന് സെന്റ് പീറ്റേർസ് ബർഗിലാണ് റോറിച്ച് ജനിച്ചത്. പുരാവസ്തു ഗവേഷകൻ, ചിത്രകാരൻ, അഭിഭാഷകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം    1917-ലെ റഷ്യൻ വിപ്ലവത്തിന് ശേഷം മിതവാദികളോടു് മമത കാട്ടിക്കൊണ്ട് അദ്ദേഹം രംഗത്തുവന്നു.രാഷ്ട്രീയത്തിൽ ആത്മീയത ഉയർത്തിപ്പിടിക്കാൻ റോറിച്ച് ശ്രദ്ധിച്ചിരുന്നു. മാക്സിം ഗോർക്കി യോ ടൊപ്പം പ്രവർത്തിച്ചിരുന്നു. 1925 തൊട്ട് 28 വരെ നടന്ന ഏഷ്യൻ യാത്രയിലാണ് റോറിച്ച് ഭാരതത്തിലെത്തുന്നത്       ശ്രീരാമകൃഷ്ണ പരമഹംസരുടേയും വിവേകാനന്ദന്റേയും ടാഗോറിന്റെയും ദർശനങ്ങൾ റോറിച്ചിനെ ആകർഷിച്ചിരുന്നു.
1929 ലും 1932 ലും - 35 ലും അദ്ദേഹം നോബൽ പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ടു. 1947 ഡിസംബർ 13 നു് റോറിച്ച്അന്തരിച്ചു .... (
Reposting)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ടി.കെ പത്മിനി

വരയിലെ രാജകുമാരൻ :...