വരയിലെ രാജകുമാരൻ :...
ഒക്ടോബർ 2
രാജാ രവിവർമ്മയുടെ ചരമദിനം:
ഭാരതീയചിത്രകലക്ക് നവീനമായ ഒരു ദൃശ്യഭാഷ പകർന്നു നൽകിയ ചിത്രകാരനാണ് രാജാ രവിവർമ്മ കേരളത്തിലെ കൊട്ടാരച്ചു മരുകളിലും ക്ഷേത്ര ഭിത്തികളിലും നിറഞ്ഞു നിന്ന ചുമർച്ചിത്രങ്ങൾ നിറം മങ്ങുകയോ അവഗണനയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയോ ചെയ്ത ഒരു കാലത്താണ് രവിവർമ്മ എന്ന ചിത്രകാരന്റെ വരവ്........ അതു വരെ മങ്ങിയ വെളിച്ചത്തിൽ മാത്രം കണ്ടു ശീലിച്ച ചിത്ര സങ്കൽപം തിരുത്തി ക്കുറിച്ചു കൊണ്ട് പ്രകാശമാനമായ മറ്റൊരു "ചിത്രക്കാഴ്ച' " ആസ്വാദകർക്ക് നൽകാൻ രവിവർമ്മ ക്ക് കഴിഞ്ഞു
ഈ ചിത്രങ്ങൾക്ക് പുതിയ ഒരു ഉണർവും ഉത്സാഹവും കേരളിയർക്ക് കാഴ്ചവെക്കാൻ സാധിച്ചു ത്രിമാനകലയുടെ പുതിയ ദൃശ്യാനുഭവം ..... ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും വി രാജിച്ചിരുന്ന ദേവീദേവൻമാരുടെ രൂപങ്ങൾ അതിഭാവുകത്തോടെ ആ ലേഖനം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു അതുവരെ നമുക്ക് അപരിചിതമായിരുന്ന എണ്ണച്ചായ( oilpainting)ച്ചിത്ര രചനാ സമ്പ്രദായം നമ്മൾക്ക് പരിചയപ്പെടുത്തിയത് രാജാ രവിവർമ്മയാണ് നവീന കലകളെക്കുറിച്ചുള്ള അന്വേഷണം രവിവർമ്മയിൽ ആരംഭിക്കുന്നു എന്ന് പറയാം...... പാശ്ചാത്യ ചിത്രരചനാശൈലിയായ "അക്കാദമിക് റിയലിസം' കടം കൊണ്ടാണ് രവിവർമ്മ തന്റെ ചിത്രകലാ പദ്ധതി ചിട്ടപ്പെടുത്തിയത് ..
വർണോജ്വലവും ഭാവ സ്പഷ്ടവും രുപാധിഷ്ഠിതവുമായ രചനകൾ ലളിതവും സുന്ദരവുമായിരുന്നു. സാധാരണക്കാരന്റെ മനസ്സിൽ ഇടം പിടിക്കാൻ ഇത്രമാത്രം മതിയല്ലോ -- .. രവിവർമ്മച്ചിത്രങ്ങൾ ദേശിയ ത വളർത്തുന്നതിൽ നല്ല പങ്ക് വഹിച്ചു. ഭാരതത്തിലുടനീളം അദ്ദേഹം സഞ്ചരിച്ചു ജനങ്ങളുമായി സംവദിച്ചു.വസ്ത്രധാരണ രീതികളും ആചാരങ്ങളും മനസ്സിലാക്കി...... ഭാരതീയ സ്ത്രീകളുടെ വസ്ത്രധാരണ രീതി രവിവർമ്മയോട് കടപ്പെട്ടിരിക്കുന്നു.
1848 ഏപ്രിൽ 29ന് തിരുവനന്തപുരത്തിനടുത്ത് കിളിമാനൂർ കൊട്ടാരത്തിലാണ് രവിവർമ്മ ജനിച്ചത്. രാമസ്വാമി നായിഡു, അറുമുഖൻ പിള്ള എന്നീ ചിത്രകാരൻമാരുടെ സഹായത്തോടെ ചിത്രരചനയിൽ പരിശീലനം നേടി അമ്മാവനാണ് രവിവർമ്മയിലെ ചിത്രകാരനെ കണ്ടെടുത്തത് :.. ആദ്യമൊക്കെ ജലച്ചായത്തിൽ ഭൂഭാഗ ദൃശ്യങ്ങൾ വരച്ച രവിവർമ്മ ക്ക് ആംഗലേയ ചിത്രകാരനായ തിയോഡർ ജെൻസണിൽ നിന്നും എണ്ണച്ചായ ചിത്രരചന കണ്ടു പഠിക്കാൻ അവസരം ലഭിച്ചു. അന്നുവരെ മനസ്സിൽ മാത്രം ജീവിച്ചിരുന്ന ദൈവങ്ങൾ രവിവർമ്മയിലൂടെ മനുഷ്യ രൂപത്തിൽ പുനർജനിച്ചു.
പാശ്ചാത്യ രചനാരീതികളായ ത്രിമാന പ്രതീതിയും വീക്ഷണ സിദ്ധാന്തവും ഉപയോഗിച്ചുള്ള രചന വിമർശിക്കപ്പെട്ടിട്ടുണ്ട് ഭാരതീയ സംസ്കാരത്തെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗ സമയത്ത് രവിവർമ്മയുടെ ചിത്രപ്രദർശനവും അമേരിക്കയിൽ നടന്നു. നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് അനാചാരങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിച്ചു. ബോംബെയിൽ ഒരു അച്ചടി ശാല തുടങ്ങുകയും ചിത്രങ്ങളുടെ പകർപ്പ് സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനും അദ്ദേഹം ശ്രമിച്ചു. അവസാന കാലം കടുത്ത പ്രമേഹബാധിതനായിരുന്നു അദ്ദേഹം 1906 ഒക്ടോബർ 2 ന് അദ്ദേഹം അന്തരിച്ചു.
പ്രധാന ചിത്രങ്ങൾ
സീതയുടെ ഭൂമിപ്രവേശം, ശകുന്തള, സൈരന്ധ്രി, സരസ്വതി ഹരിച്ചന്ദ്രനും താരാമതിയും: കീചകനും സൈരന്ധ്രിയും, ശ്രീകൃഷ്ണ ജനനം, അച്ഛൻ അതാ വരുന്നു, കിണറ്റിൻകരയിൽ,നിലാവത്തിരിക്കുന്ന സുന്ദരി, ഹംസ ദമയന്തി സംവാദം, ജഡായുവധം, തുടങ്ങി നിരവധി അനശ്വരമായ രചനകൾ അദ്ദേഹത്തിൻ്റെതായിട്ടുണ്ട്
രാജൻ കാരയാട്'
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ