കല്ലിൽ കവിത വിരിയിച്ച ഒരാൾ ......:
പരിചയപ്പെടുത്തൽ" ആവശ്യമില്ലാത്ത ഒരു പ്രതിഭാശാലിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത. ് കേരളത്തിന്റെ സിരാ പടലങ്ങളിലേക്ക് സൗന്ദര്യത്തിന്റെ ഒരു നവീന ശില്ലഭാഷ പ്രസരിപ്പിച്ച കലാകാരനാണ് ശ്രീ കാനായി കുഞ്ഞിരാമൻ ..... സ്ത്രീ ശരീരത്തിന്റെ നഗ്ന ലാവണ്യം ആവാ ഹിച്ചെടുത്ത ശംഖുംമുഖത്തെ" ജലകന്യക " മലമ്പുഴ ഉദ്യാനത്തിലെ 'യക്ഷി, വേളിയിലെ "ഭീമൻ ശംഖ് "തുട്ങിയ മനോഹര ശില്പങ്ങളുടെ സൃഷ്ടികർത്താവാണ് അദേഹം. കാസർഗോട്ടുകാരനായ ശ്രീകാനായി കുഞ്ഞിരാമൻ: ' 'ചെറിയ കേരളത്തിൽ വലിയ ശില്പങ്ങൾ കൊണ്ട് അലങ്കരിച്ച കാവ്യ ഭാവനയുടെ വക്താവ് ----
1937- ജൂലായ് 25 ന് ചെറുവത്തൂർ കട്ട മത്ത് എന്ന സ്ഥലത്ത് ജനിച്ചു.സ്കൂൾ പഠനശേഷം കെ .സി . എസ് .പണിക്കരുടെ നിർദ്ദേശപ്രകാരം ശില്പകലാപഠനം ആരംഭിച്ചു.മദിരാശി ഫൈനാട്സ് കോളേജിൽ നിന്നും ശില്പകലയിൽ ഡിപ്ലോമ, ലണ്ടൻ സ്ലെയ്ഡ് സ്കൂൾ ഓഫ് ആർട്സിൽ ഉപരിപഠനം - - - - '
പ്രശസ്ത ശില്പിയായ രാം കിംങ്കർ കാനായിയെ ആഴത്തിൽ സ്വാധീനിച്ചു.
ദേവീപ്രസാദ് റോയ് ചൗധരിയുടെ റിയലിസ്റ്റിക് സങ്കേതവും പ്രശസ്തശില്പി ധനപാലിന്റെ നവീന രീതിയും ചേർന്ന് കാനായി യിൽ പുതിയൊരു ശില്പ ഭാഷ രൂപമെടുത്തു.
അമൂർത്ത രീതിയിൽ അദ്ദേഹം തീർത്ത അമ്മ എന്ന ശില്പത്തിലും 'ഉർവ്വരത എന്ന ശില്പത്തിലും തെയ്യത്തിന്റെയും തിറയുടെയും പ്രതികങ്ങൾ കാണാം ' നിർമ്മിച്ച അന്നു മുതൽ വിവാദവും കൂട്ടിനുള്ള മലമ്പുഴയിലെ " യക്ഷി" കേരളത്തിൽ കോൺക്രീറ്റ് മാധ്യമമായി നിർമ്മിച്ച ആദ്യ ശില്പമാണ് കേരളത്തിൽ ചെമ്പുതകിടും ഷീറ്റു മെറ്റലും ഉപയോഗിച്ച് ശില്പ നിർമ്മാണം നടത്തിയതും കാനായിയാണ ് അമ്മയും കുഞ്ഞും, ' തമിഴത്തിപ്പെണ്ണ് ,:മുക്കോലപ്പെരുമാൾ, തുടങ്ങി മനോഹരമായ അനവധി ശില്പങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.... ഈ കലാസപര്യ ഇപ്പോഴും തുടരുന്നുമുണ്ട്'്2005 ൽ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചിട്ടുണ്ട് ....
രാജൻ കാരയാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ