വരയുടെ കുതിരക്കുതിപ്പുകൾ .....
ഭാരതീയചിത്രകലയിൽ വർണങ്ങളും വിവാദങ്ങളും കൊണ്ട് "കുതിരക്കുതിപ്പുകൾ' '' നടത്തിയ ചിത്രകാരനാണ് M F ഹുസൈൻ എന്ന മഖ്ബൂൽ ഫിദാ ഹുസൈൻ.
യൂണിവേഴ്സൽ ആർട്സിൽ ചിത്രകല പഠിക്കുന്ന കാലത്താണ് എം എഫ്.ഹുസൈൻ എന്ന വിശ്വ പ്രസിദ്ധ ചിത്രകാരനെ കാണുവാനുള്ള അവസരം ലഭിച്ചത് മാനാഞ്ചിറ മൈതാനിയിൽ വലിച്ചുകെട്ടിയ വിശാലമായ കാൻവാസിൽ കൂട്ട ചിത്രരചന ഉദ്ഘാടനത്തിയതായിരുന്നുഅദ്ദേഹവും കുടുംബവും ...... അവിടെ ഉണ്ടായിരുന്ന മറ്റൊരു സാന്നിദ്ധ്യം എം.ടി വാസുദേവൻ നായർ ആയിരുന്നു. തിക്കിതിരക്കി ഡയറിയിൽ എം ടി യു ടെ ഒരു കൈയ്യൊപ്പും സ്വന്തമാക്കി........
.. ഇതിവൃത്ത വൈവിധ്യത്തിലും സാങ്കേതികതയിലും പുതുമകണ്ടെത്താൻ ഹുസൈൻ ശ്രമിച്ചിരുന്നു ചടുല വേഗമാർന്ന കുതിരകൾ അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. 'ജെ.ജെ സ്കൂൾ ഓഫ് ആർട്സിലെ കലാപംനം കഴിഞ്ഞ് പടുകൂറ്റൻ പരസ്യ പലകകൾ വരച്ചാണ് ഹുസൈൻ കലാലോകത്ത് ശ്രദ്ധ പിടിച്ചുപറ്റുന്നത് ഭാരതീയ പാരമ്പര്യത്തെതറ്റെകെലാസൃഷ്ടികളിലൂടെ നവീകരിക്കാൻ അദ്ദേഹം ശ്രമിച്ചു. മുഗൾ മിനിയേച്ചും, പഹാരി ചിത്രരചനയും കാംഗ്ര ചിത്രശൈലിയുമെല്ലാം ഹുസൈൻ ചിത്രങ്ങൾ കടം കൊണ്ടിട്ടുണ്ട്
1915 സെപ്തംബർ 17ന് മഹാരാഷ്ട്രയിലെ പാന്ഥർ പൂർ ഗ്രാമത്തിലാണ് ഹുസൈൻ ജനിച്ചത് 1947-ൽ ആദ്യ പ്രദർശനം നടത്തി
1950 ലും 60-ലും വരച്ച ചിത്രങ്ങളാണ് ഹുസൈന്റെ മാസ്റ്റർ പീസുകളായി കണക്കാക്കുന്നത് പരന്ന ചായത്തേപ്പുകളിൽ വിരിയുന്ന നാടകീയ ദൃശ്യങ്ങൾ ഹുസൈൻ ചിത്രങ്ങളുടെ പ്രത്യേക തയാണ് 'മദർ ഓഫ് ദി പൂ വരാസ മീൻ ,മാർ ചിത്രപരമ്പര സ്പൈഡർ ആൻഡ് ദി ലാബ്, മാധുരി ദീക്ഷിത് പരമ്പര തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ രചനകൾ
ന്രീദിഐ സ് ഓഫ എ പെയിന്റർ, ഗജഗാമിനി എന്നീ സിനിമകൾ സംവിധാനം ചെയ്തു
ചിത്രകലക്കുള്ള ദേശീയ പുരസ്കാരം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. രാജാ രവിവർമ്മ പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞില്ല
2006 ൽ അദ്ദേഹം ഇന്ത്യ വിട്ട ഇന്ത്യൻ പിക്കാസോ എന്നറിയപ്പെട്ട ഹുസൈൻ 2011 ജൂൺ 9 ന് ലണ്ടനിൽ വെച്ച് അന്തരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ