#VincentVanGogh _ വാൻ ഗോഗിൻ്റെ വർണ്ണ ലോകം.....

.വിൻസൻറ് വാൻഗോഗ് വിടപറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ചിത്രകലയിലെ ആ 'രക്തസാക്ഷിത്വം' എന്നെന്നും നമ്മളെ ഒരു കുറ്റബോധത്തോടെ വേട്ടയാടിക്കൊണ്ടിരിക്കും ജുലായ് 29 അദ്ദേഹത്തിന്റെ ചരമദിനമാണ് 
1853 ന് ഹോളണ്ടിലെ ഗ്രൂട്ട് സണ്ടർട്ട് എന്നമത്തിലാണ് ജനനം.
പുരോഹിതനാക്കാൻ രക്ഷിതാക്കൾ മോഹിച്ചെങ്കിലും അദ്ദേഹം ചിത്രകാരന്റെ വഴി തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു.. ദാരിദ്ര്യവും പ്രണയ പരാജയങ്ങളും ചിത്രകലയോടുള്ള ഒടുങ്ങാത്ത ആസക്തിയും ഇഴചേർന്നു ഉന്മാദത്തിലേക്ക് വഴിമാറിയഒരു അസാധാരണ ജീവിതം!  
ജീവിച്ചിരുന്ന കാലത്ത് അംഗീകരിക്കപ്പെടാതെ പോവുകയും മരണശേഷം അഘോഷിക്കപ്പെടുകയും ചെയ്യുന്ന അപൂർവ്വമായ അനുഭവമുള്ള ഒരു പ്രതിഭ"   "തന്റെ ജീവിതം തന്നെ ഉരുക്കി ഒഴിച്ചതാണ് തന്റെ കാൻവാസുകൾ ' എന്നു് വാൻഗോഗ് പറയുന്നുണ്ട്. ആത്മാവിഷ്കാരത്തിന്റെ വഴി തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത് ശക്തമായ ബ്രഷ് സ്ട്രോക്കുകളിലൂടെ വെളിച്ചവും നിഴലും പ്രസരിപ്പിച്ച് രചിക്കുന്ന അതി മനോഹരമായ രചനാരീതി'

വാൻഗോഗ് നിരന്തരം വരച്ചുകൊണ്ടേയിരുന്നു  ദാരിദ്ര്യവും പ്രണയ നിരാസങ്ങളും ചുഴലി രോഗവും വാൻഗോഗിനെ തളർത്തിക്കൊണ്ടിരുന്നു  .തിയോ എന്ന സഹോദരൻ മാത്രമായിരുന്നു അദ്ദേഹത്തിന് തണലായി നിന്നത്.     ചിത്രങ്ങൾ ഒന്നും തന്നെ വിറ്റുപോകാതെയാ യി.ദാരിദ്യം എപ്പോഴും വാൻ ഗോഗിനെ വേട്ടയാടി :...മത പ്രചാരകനായും കലാഗൃഹ കാവൽക്കാരനുമായൊക്കെ അദ്ദേഹം ജോലി നോക്കി. "ബോറിനാഷ് ''എന്ന ഖനിയിലെ തൊഴിലാളികളുടെ ജീവിതം വാൻഗോഗിനെ ആഴത്തിൽ സ്വാധീനിച്ചു. അവരുടെ ചിത്രങ്ങൾ അദ്ദേഹം പകർത്തി. ആത്മസംഘർഷങ്ങൾ വാൻഗോഗിനെ ഉന്മാദിയാക്കി. ദുരിതജീവിതത്തിന്റെ ഖനിയാഴങ്ങളിലെ സ്വർണ്ണത്തിളക്കം മനസ്സിലാക്കാൻ ആകാലഘട്ടത്തിലെ കലാ സ്നേഹികളുടെ ആസ്വാദനശേഷി അത്രത്തോളം വളർന്നിങ്ങുന്നില്ല.  പ്രണയത്തിന്റെ ക്ഷുഭിത സമുദ്രങ്ങൾ ഇരമ്പിവന്ന ഏതോ ഒരു നിമിഷത്തിൽ വൻഗോഗ് തന്റെ ചെവിയറുത്ത് കാമുകിക്ക് കാഴ്ചവെച്ചു......
വാൻഗോഗ് ഏകാകിയായിരുന്നു ഭ്രാന്തിനോളം ചെന്നെത്തുന്ന തീവ്ര സംഘർഷങ്ങൾക്കിടയിലും വൻഗോഗ് വരച്ചുകൊണ്ടേ യിരുന്നു.      സ്വർണ നിറമുള്ള സൂര്യകാന്തിപ്പൂക്കളുടെ ഒരു പരമ്പര തന്നെ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്:
ഉരുളക്കിഴങ്ങ് തിന്നുന്നവർ, സ്റ്റാറി നൈറ്റ്, സൂര്യകാന്തിപ്പൂക്കൾ, ആർലീസിലെ ശയനമുറി, മഞ്ഞ വീട്, ബൈബിൾ' തുടങ്ങി അനേകം പെയിന്റിംഗുകളും ഡ്രോയിംഗുകളും വാൽഗോഗി ൻ്റെതായിട്ടുണ്ട്     സഹോദരനായ തിയോ  വിനയച്ച കത്തുകളും മനോഹരങ്ങളായ ഡ്രോയിംഗുകളും അമൂല്യമായ അനേകം പെയിൻ്റിംഗുകളും വാർഗോഗ് ലോകത്തിന് നൽകി ജുലായ് 27 ന് നെഞ്ചിലേക്ക്സ്വയം വെടിയുതിർക്കുകയും 29 ന് ലോകത്തോട് വിട പറയുകയും ചെയ്തു. .    ''.
       ഇന്ന് അദ്ദേഹത്തിന്റെ പെയിന്റിംഗൂകൾക്ക് കോടികളാണ് വില.'' തന്റെ ചിത്രങ്ങൾക്ക് ലോകം മൂല്യം കാണുന്ന ഒരു ദിനം വരും " എന്ന് വാൻഗോഗ് വിശ്വസിച്ചിരുന്നു:

രാജൻ കാരയാട്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ടി.കെ പത്മിനി

വരയിലെ രാജകുമാരൻ :...